കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ സുഹൃത്ത് മർദിച്ചു കൊലപ്പെടുത്തി. എറണാകുളം മലയാറ്റൂരിളാണ് സംഭവം. മലയാറ്റൂര്‍ സ്വദേശി ഷിബിനാണ് മരിച്ചത്. സുഹൃത്ത് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് വൈകീട്ട് അഞ്ചോടെയാണ് സംഭവം. കനാലിന്റെ കരയിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് വിഷ്ണു ഷിബിനെ ക്രൂരമായി മര്‍ദിച്ചു.
പിന്നാലെ വിഷ്ണു തന്നെ ഷിബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷിബിന്റെ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തിരൂർക്കാട് അപകടം; ഒരു പെൺകുട്ടി കൂടി മരിച്ചു
പെരിന്തൽമണ്ണ: തിരൂർക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു പെൺകുട്ടി കൂടി മരിച്ചു. മലപ്പുറം വണ്ടൂർ പാറഞ്ചേരി നൗഷാദിൻ്റെ മകൾ ഷൻഫ (20) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കോഴിക്കോട് ജെ.ഡി.റ്റി. ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ രണ്ടാം വർഷ ഫിസിയോതെറാപ്പി വിദ്യാർഥിയാണ് ഷൻഫ. കോഴിക്കോട് ഹോസ്റ്റലിൽ താമസിക്കുന്ന ഷൻഫ ഉമ്മയുടെ വീടായ വിളയൂരിലേക്ക് നോമ്പ് തുറക്കാൻ പോകുന്നതിനിടെയാണ് ദുരന്തം നടന്നത്.
തിരൂർക്കാട് ഐടിസിക്ക് സമീപം ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്.