കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി, സംഭവം പുറത്തറിയുന്നത് രണ്ടു മണിക്കൂറിന് ശേഷം; ഒടുവിൽ ഫയർഫോഴ്സിന്റെ അതിസാഹസിക രക്ഷപ്പെടുത്തൽ

തിരുവനന്തപുരം: വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങി പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്. വർക്കല താഴെ വെട്ടൂർ സ്വദേശിയായ ബിനിലാണ് കുടുങ്ങിയത്. സംഭവം രണ്ടുമണിക്കൂറിനു ശേഷമാണ് നാട്ടുകാർ അറിയുന്നത്.(young man got stuck in a cliff in Varkala)

തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ പിന്നാലെ ഫയര്‍ഫോഴ്സെത്തി അതിസാഹസികമായി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ബിനിലിനെ വര്‍ക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം നടന്നത്.

വര്‍ക്കല മാന്തറ മലപ്പുറം പള്ളിക്ക് സമീപം കുന്നിന് താഴെ കടലിനോട് ചേര്‍ന്നുള്ള പാറയിടുക്കിലാണ് ബിനിൽ ഇറങ്ങിയത്. ഇവിടെ വെച്ച് ചൂണ്ടിയിടുന്നതിനിടയിൽ പാറയിടുക്കിൽ കാല്‍ കുടുങ്ങുകയായിരുന്നു. യുവാവിന്‍റെ നിലവിളി കേട്ട വിനോദ സഞ്ചാരികള്‍ തൊട്ടടുത്തുള്ള റിസോര്‍ട്ടിൽ വിവരം അറിയിക്കുകയായിരുന്നു.

പിന്നാലെ റിസോര്‍ട്ടിലെ ജീവനക്കാരും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്താൻ നോക്കിയെങ്കിലും പാറകൾ ഇളകി വീണതിനെ തുടർന്നാണ് ഫയർഫോഴ്‌സിന്റെ അറിയിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ...

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം ന്യൂഡൽഹി: കീം റാങ്ക് പട്ടിക വിവാദത്തിൽ...

ട്രെയിനുകളിലും സിസിടിവി

ട്രെയിനുകളിലും സിസിടിവി ന്യൂഡൽഹി: ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. യാത്രക്കാരുടെ...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Related Articles

Popular Categories

spot_imgspot_img