കോഴിക്കോട്: വടകര സ്വദേശിയായ യുവാവിന്റെ മൃതദേഹം ബംഗളൂരുവിലെ റിസോർട്ടിലെ സ്വിംമ്മിംഗ് പൂളിൽ കണ്ടെത്തി. യുവ എഞ്ചിനീയറാണ് മരിച്ച യുവാവ്. കൈനാട്ടി തെക്കെ കണ്ണമ്പത്ത് ഷബിൻ രമേഷ്(36) ആണ് മരിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും സുഹൃത്തുകൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയതായിരുന്നു ഷബിൻ എന്നാണ് പുറത്തുവരുന്ന വിവരം.
ബംഗളൂരുവിലെ മൈക്രോ ലാൻഡ് കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറാണ് ഷബിൻ. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷബിൻ ബാംഗളൂരുവിലെ ഗോൾഡ് കോയിൻ റിസോർട്ടിലെ സ്വിമിംഗ് പൂളിൽ ഇറങ്ങിയതെന്നും, തനിച്ചാണ് പൂളിൽ ഇറങ്ങിയതെന്നും സുഹൃത്തുക്കൾ പറഞ്ഞു. അഴിയൂർ സ്വദേശിനി ശിൽപയാണ് ഭാര്യ. മകൾ: നിഹാരിക. അച്ഛൻ: രമേഷ് ബാബു. അമ്മ: റീന. സഹോദരങ്ങൾ: ബേബി അനസ് (ചെന്നൈ), റിബിൻ രമേഷ് (ബംഗളൂരു).