ആലപ്പുഴ എടത്വയിൽ ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ച യുവാവ് ജീപ്പുമായി തോട്ടിൽ വീണു. കോതമംഗലത്തു നിന്നും പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ചവർക്കാണ് പണി കിട്ടിയത്.
ബോണിയെന്ന യുവാവിൻ്റെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ വീണത്. ബുധനാഴ്ച രാത്രിയാണ് വാഹനം തോട്ടിൽ വീണത് .
എം.സി റോഡിൽ നിന്ന് പൊടിയാടി വഴി അമ്പലപ്പുഴ ഭാഗത്തേയ്ക്ക് സഞ്ചരിച്ച ജീപ്പാണ് കൊച്ചമ്മനം റോഡിലൂടെ കടക്കാൻ ഗൂഗിൾ മാപ്പ് നിർദ്ദേശം നൽകിയത്.
ഗുഗിൾ മാപ്പിലെ നിർദ്ദേശത്തെ തുടർന്ന് വഴിയറിയാത്ത ഇട റോഡിലൂടെ സഞ്ചരിച്ചാണ് തോട്ടിൽ വീണത്. ആയൂർവേദ ചികിത്സക്കായാണ് റോണി പുന്നമട ഭാഗത്തേയ്ക്ക് എത്തിയതെന്നാണ് സൂചന.
ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ വാഹനത്തിൽ നിന്നും പുറത്തെടുത്ത് കരയ്ക്കെത്തിച്ചു.
ഗൂഗിൾ മാപ്പ് നല്ലതൊക്കെത്തന്നെ, പക്ഷെ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടത്തിൽ ചെന്നുചാടും ! ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
മുമ്പ്, ആളുകൾ യാത്ര ചെയ്യുമ്പോൾ മൈൽ കുറ്റികളും മറ്റ് അടയാളങ്ങളും നോക്കിയുള്ള വഴികാട്ടലായിരുന്നു. എന്നാൽ, സാങ്കേതികവിദ്യയുടെ വലിയ പുരോഗതിയോടെ, ഇപ്പോൾ യാത്രകൾ മാപ്പിനെ മാത്രം ആശ്രയിച്ചാണ് നടത്തുന്നത്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് തെറ്റിയ സംഭവങ്ങളെക്കുറിച്ച് അടുത്തിടെ നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ അപകടം ഒഴിവാക്കാം.Things to keep in mind when using Google Maps
ഗൂഗിൾ മാപ്പിന്റെ അൽഗോരിതം ട്രാഫിക് കുറവുള്ള റോഡുകളിലേക്ക് നമ്മെ നയിക്കുന്നത് സാധാരണമാണ്. എന്നാൽ, കുറവുള്ള തിരക്കുള്ള റോഡുകൾ എപ്പോഴും സുരക്ഷിതമല്ല.
തോടുകൾ കവിഞ്ഞൊഴുകുകയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും…Read More
പണികൊടുത്ത് ഗൂഗിൾ മാപ്പ്; അഞ്ചംഗ കുടുംബം ചെന്നു വീണത് പുഴയിൽ
തൃശൂർ: ഗൂഗിൾമാപ്പ് നോക്കി ഓടിച്ച അഞ്ചംഗ കുടുംബത്തിന്റെ കാർ പുഴയിൽ വീണു. തിരുവില്വാമലയിൽ ഗായത്രിപ്പുഴയിലാണ് അപകടമുണ്ടായത്. മുപ്പത് മീറ്റർ താഴ്ചയിലേയ്ക്കാണ് കാർ പതിച്ചത്. അപകടത്തിൽ യാത്രക്കാരായ അഞ്ചുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു.
തിരുവില്വാമല കൊണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിലൂടെ സഞ്ചരിച്ച കാർ പുഴയിലേക്ക് വീഴുകയായിരുന്നു. മലപ്പുറം കോട്ടക്കൽ ചേങ്ങോട്ടൂർ മന്താരത്തൊടി വീട്ടിൽ ബാലകൃഷ്ണൻ, സദാനന്ദൻ, വിശാലാക്ഷി, രുഗ്മിണി, കൃഷ്ണപ്രസാദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കുത്താമ്പുള്ളി നെയ്ത്തുഗ്രാമത്തിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങി മടങ്ങുന്നതിനിടെയാണ് സംഭവം.
ഞായറാഴ്ച രാത്രി ഏഴരയോടെ ഗൂഗിൾമാപ്പ് നോക്കി പോകുന്നതിനിടെ തിരുവില്വാമല ഭാഗത്തുനിന്ന് ചെക്ക് ഡാമിലേക്കിറങ്ങിയ കാർ ദിശതെറ്റി പുഴയിലേക്ക് മറിയുകയായിരുന്നു. ഇവരുടെ ഒപ്പം മറ്റൊരു കാറിൽ ഉണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് പുഴയിലകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. കാർ വീണ ഭാഗത്ത് അഞ്ചടിയോളം വെള്ളം ഉണ്ടായിരുന്നു എന്നാണ് വിവരം.