web analytics

കാർ തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം

മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്

കാർ തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു. ആലപ്പുഴ പുന്നമടയിലാണ് അപകടമുണ്ടായത്. തത്തംപള്ളി സ്വദേശി ബിജോയി ആൻ്റണി ആണ് മരിച്ചത്.

32 വയസായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പേർ രക്ഷപ്പെട്ടു.

പുന്നമട ഭാഗത്ത് നിന്ന് ആലപ്പുഴ നഗരത്തിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

രാജീവ് ബോട്ട് ജെട്ടിക്ക് സമീപം ആലപ്പുഴയിൽ നിന്ന് ബോട്ട് പുറപ്പെടുന്ന കനാലിലേക്കാണ് കാർ വീണത്.

പ്ലസ് വൺ പ്രവേശനം; ലാസ്റ്റ് അലോട്ട്‌മെന്‍റ് ഇന്ന്

വളവിൽ നിയന്ത്രണംവിട്ട വാഹനം നേരെ വെള്ളത്തിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. അപകടത്തിൽപ്പെട്ട മറ്റു രണ്ടു പേർക്ക് ഡോർ തുറന്ന് പുറത്തിറങ്ങാൻ സാധിച്ചു.

തുടർന്ന് ഇവരാണ് ബിജോയ് കാറിനുള്ളിൽ കുടുങ്ങി കിടക്കുന്ന വിവരം നാട്ടുകാരെയും അഗ്നിശമനസേനയെയും അറിയിച്ചത്.

പിന്നാലെ അഗ്നിശമനസേന എത്തി ബിജോയിയെ കാറിൽ നിന്ന് പുറത്തെടുത്തു.

എന്നാൽ ആലപ്പുഴ സർക്കാർ ആശുപത്രിയിലേക്ക് എത്തിക്കും വഴി ബിജോയ് മരിച്ചു.ബർത്ത്ഡേ ആഘോഷം കഴിഞ്ഞ് വരികയായിരുന്നു മൂന്നംഗസംഘം ആണ് അപകടത്തിൽപ്പെട്ടത്.

മൂവാറ്റുപുഴയിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി; ഗുരുതര പരിക്ക്

അതേസമയം സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അ‍ഞ്ചു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ടുള്ളത്. മറ്റു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ അതിതീവ്ര‌മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ജൂൺ 16 തിങ്കളാഴ്ച രാത്രി 8.30 വരെ 3.0 മുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.

റെഡ് അലർട്ട്

കോഴിക്കോട്: ചോമ്പാല എഫ് എച്ച് മുതൽ രാമനാട്ടുകര വരെ (16/06/2025 പകൽ 11.30 മുതൽ രാത്രി 08.30 വരെ)

കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ (16/06/2025 പുലർച്ചെ 05.30 മുതൽ രാത്രി 08.30 വരെ)

കാസര്‍കോട്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ (16/06/2025 പുലർച്ചെ 02.30 മുതൽ രാത്രി 08.30 വരെ)

ഓറഞ്ച് അലർട്ട് (16/06/2025 രാത്രി 08.30 വരെ) ഈ സ്ഥലങ്ങളിൽ

തിരുവനന്തപുരം: കാപ്പിൽ മുതൽ പൂവാർ വരെRead more

Summary: A young man died after his car plunged into a canal in Punnamada, Alappuzha. The deceased has been identified as Bijoy Antony, a native of Thathampally.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img