അനസ്തേഷ്യ നല്‍കിയ യുവാവ് മരിച്ചു

ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് സംഭവം

അനസ്തേഷ്യ നല്‍കിയ യുവാവ് മരിച്ചു

തൃശൂര്‍: ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. കോടശ്ശേരി വൈലത്ര വാവല്‍ത്താന്‍ സിദ്ധാര്‍ത്ഥന്‍ മകന്‍ സിനീഷ് (34) ആണ് മരിച്ചത്.

രഞ്ജിതയ്ക്കെതിരെ അശ്ലീല പരാമർശം; ഡപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

ഇന്ന് രാവിലെ ആയിരുന്നു സിനീഷിന് അനസ്‌തേഷ്യ നല്‍കിയത്. ഹെര്‍ണിയ ഓപ്പറേഷന് വേണ്ടിയാണ് സിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റിയ സിനീഷിനു ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

പപ്പടം കാച്ചിയ എണ്ണയിൽ മീൻ വറുത്താൽ…

രാവിലെ പത്ത് മണിയോടെ വിദഗ്ധ ചികിത്സയ്ക്കായി സിനീഷിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ 10.55ഓടെ സനീഷ് മരണത്തിന് കീഴടങ്ങി.

സംഭവത്തിൽ വെള്ളിക്കുളങ്ങര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. പൗര്‍ണമിയാണ് സിനീഷിന്റെ ഭാര്യ. മക്കൾ: അനശ്വര, ആകര്‍ഷ

സ്വർണം കുതിച്ചു; കൂടിയത് 1560 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുത്തനെ കൂടി. പവന്റെ വില 1,560 രൂപ കൂടി 74,360 രൂപയായി. ഗ്രാമിനു 195 രൂപ വര്‍ധിച്ച് 9295 രൂപയുമായി.

വെള്ളിയുടെ വിലയിലും വര്‍ധനവുണ്ടായി. ഇസ്രയേൽ- ഇറാൻ സംഘർഷവും ഡോളർ ദൗർബല്യവും ആണ് സ്വർണ വില കുത്തനെ കൂടാൻ കാരണമായത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം രൂപ പിന്നിട്ടു. 98,392 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.Read more:സ്വർണം കുതിച്ചു; കൂടിയത് 1560 രൂപ

തോപ്പിൽ ഭാസി സ്മാരക അവാർഡ്

തിരുവനന്തപുരം : മികച്ച നാടകരചയിതാവിനുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ തോപ്പിൽ ഭാസി സ്മാരക പുരസ്‌കാരം അയർലണ്ട് മലയാളി യായ രാജു കുന്നക്കാട്ടിന്.

കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകത്തിന്റെ രചനക്കാണ് അവാർഡ്. ഈ വർഷം രാജുവിന് ലഭിക്കുന്ന ആറാമത്തെ പുരസ്കാരമാണിത്.കഴിഞ്ഞയാഴ്ച അയർലണ്ടിലെ മൈൻഡ് ഐക്കോൺ അവാർഡും ലഭിച്ചിരുന്നു.

Summary: A young man died of a heart attack after being administered anesthesia for surgery at Chalakudy Taluk Hospital in Thrissur.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img