web analytics

കന്യാകുമാരിയിൽ സെൽഫിയെടുക്കുന്നതിനിടെ അപകടം; തിരയിൽപ്പെട്ട യുവാവ് മരിച്ചു

നാഗർകോവിൽ: കന്യാകുമാരിയിൽ സെൽഫിയെടുക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാവ് മുങ്ങിമരിച്ചു. സേലം മാരിമംഗലം സ്വദേശി വിജയ്(27) ആണ് മരിച്ചത്. കടലിലെ പാറയിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഞായറാഴ്ചയാണ് സംഭവം. മാരിമംഗലത്തുനിന്ന് ബന്ധുക്കളായ 27 പേർ നാഗർകോവിലിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. തുടർന്ന് വൈകുന്നേരത്തോടെ ഇവർ കന്യാകുമാരിയിൽ എത്തി. ഗാന്ധിമണ്ഡപത്തിനു പുറകിൽ കടലിലെ പാറയിൽ കയറി നിന്ന് വിജയ് ഫോണിൽ സെൽഫിയെടുക്കുന്നതിനിടെ തിരയിൽപ്പെട്ട് കടലിൽ വീഴുകയായിരുന്നു.

യുവാവിനായി തീരദേശ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ കടലിൽ ഇറങ്ങാൻ വിലക്ക് ഉണ്ടായിരുന്നു. എന്നാൽ പോലീസിന്റെ കണ്ണ് വെട്ടിച്ച് യുവാവ് കടലിൽ ഇറങ്ങുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

മകരജ്യോതി തെളിയാൻ ഇനി മണിക്കൂറുകൾ! പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ കർശന നിയന്ത്രണം

പന്തളം/ശബരിമല: അയ്യപ്പസ്വാമിക്ക് മകരവിളക്ക് ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ...

സീറ്റില്ലെങ്കിൽ ടിക്കറ്റില്ല; വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്ത ആഴ്ച മുതൽ

സീറ്റില്ലെങ്കിൽ ടിക്കറ്റില്ല; വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്ത ആഴ്ച മുതൽ ഇന്ത്യൻ...

38 വയസ് പ്രായവ്യത്യാസം; അധ്യാപകനോടുള്ള ക്രഷ് പ്രണയമായി, വിമർശനങ്ങൾക്ക് മറുപടിയുമായി മിനിയ

38 വയസ് പ്രായവ്യത്യാസം; അധ്യാപകനോടുള്ള ക്രഷ് പ്രണയമായി, വിമർശനങ്ങൾക്ക് മറുപടിയുമായി മിനിയ പ്രണയത്തിലും...

‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ് രീതി ഇങ്ങനെ

‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ്...

Related Articles

Popular Categories

spot_imgspot_img