കോഴിക്കോട്: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകരയിലാണ് അപകടമുണ്ടായത്. വടകര വണ്ണാത്തി ഗേറ്റ് സ്വദേശി സൗരവ്(23) ആണ് മരിച്ചത്.
ഇന്ന് രാത്രി 8.10 ന് വടകര കരിമ്പനപാലത്ത് വെച്ചായിരുന്നു സൗരവിനെ ട്രെയിൻ ഇടിച്ചത്. മൃതദേഹം വടകര ഗവ. ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പാലക്കാട് ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു
പാലക്കാട്: പാലക്കാട് യുവാവ് വെട്ടേറ്റ് മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറയിലാണ് സംഭവം. കടമ്പഴിപ്പുറം സ്വദേശിയായ രാമദാസാണ് കൊല്ലപ്പെട്ടത്. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
രാമദാസിന്റെ ബന്ധുവായ ഷണ്മുഖത്തെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷണ്മുഖന്റെ അമ്പലപ്പാറ കണ്ണമംഗലത്തെ വീട്ടിൽ വെച്ചായിരുന്നു ആക്രമണം നടന്നത്.