തിരുവനന്തപുരം: കഞ്ചാവുമായി യുവസംവിധായകനെ എക്സൈസ് പിടികൂടി. തിരുവനന്തപുരം വെള്ളായണിയിലാണ് സംഭവം. അനീഷ് അലിയാണ് അറസ്റ്റിലായത്.
ഇയാളിൽ നിന്ന് രണ്ടര കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ഗോഡ്സ് ട്രാവൽ എന്ന റിലീസാവാൻ ഇരിക്കുന്ന സിനിമയുടെ സംവിധായകൻ ആണ് പിടിയിലായ അനീഷ് അലി. നെയ്യാറ്റിൻകര എക്സൈസാണ് പ്രതിയെ പിടികൂടിയത്.
വാഹന പരിശോധനയ്ക്കിടയിലാണ് ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. നാല് സിനിമകളുടെ സഹസംവിധായനായി ഇയാൾ പ്രവർത്തിച്ചിണ്ട്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
അതിനിടെ ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് ഇയാൾ അറസ്റ്റിലായത്.