ഇന്ത്യയിൽ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യമാണ് റാഗി. കർണാടകയാണ് റാഗി ഉൽപാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്. മാത്രമല്ല സൂപ്പർ ഫുഡ് എന്ന് വിശേഷിക്കുന്ന ഭക്ഷണമാണ് റാഗി. . എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കൂടിയായതിനാൽ കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ഭക്ഷണമായി റാഗി നൽകാറുണ്ട്. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് ഒരുപോലെ പ്രയോജനകരമാണ്.നോക്കാം റാഗിയുടെ ഗുണങ്ങൾ
ദഹനത്തിനു സഹായകം
അരി, ചോളം അല്ലെങ്കിൽ ഗോതമ്പ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ റാഗിയിൽ പോളിഫെനോളുകളും ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്. കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് ഇതിനുള്ളത്. അതിനാൽ റാഗി കഴിച്ചാലും ഭക്ഷണത്തോടുള്ള ആസക്തി കുറയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.ബവൽ മൂവ്മെന്റ്സ് സാധാരണ നിലയിലാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ–ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ– ഇവ റാഗിയിലുണ്ട്. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്.
ടെൻഷൻ കുറക്കാം
ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവയെ നേരിടാൻ റാഗിയുടെ പതിവായുള്ള ഉപയോഗം വളരെ ഗുണം ചെയ്യും. റാഗി ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുവാൻ സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പ്രത്യേകിച്ചും ട്രിപ്‌റ്റോഫാനും അമിനോ ആസിഡുകളും ഉത്കണ്ഠ കുറയ്ക്കാൻ ഗുണം ചെയ്യുന്നു. കൂടാതെ സമ്മർദ്ദം, ഹൈപ്പർ ടെൻഷൻ, , തലവേദന തുടങ്ങി സ്‌ട്രെസ് സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനും സഹായിക്കുന്നു.നാരുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് റാഗി. ഇത് പ്രമേഹമുള്ളവർക്ക് നല്ലൊരു ഭക്ഷണമാണ്. റാഗിയിൽ അടങ്ങിയിരിക്കുന്ന മെഥിയോണിൻ, ലൈസിൻ തുടങ്ങിയ സുപ്രധാന അമിനോ ആസിഡുകൾ ചർമകോശങ്ങളിലെ ചുളിവുകൾക്കുള്ള സാധ്യത കുറയ്ക്കുന്നു. ചർമപ്രശ്‌നങ്ങൾക്കുള്ള ഉത്തമപരിഹാരം കൂടിയാണിത്. റാഗി പ്രകൃതിദത്തമായ ഇരുമ്പിന്റെ കലവറയാണ്. ഇത് വിറ്റാമിൻ സി അളവ് വർദ്ധിപ്പിക്കുകയും രക്തപ്രവാഹത്തിലേക്ക് ഇരുമ്പ് എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുകയും കൂടാതെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് പ്രത്യേകിച്ച് വിളർച്ചയുള്ളവർക്ക് വളരെ നല്ലതാണ്.
മുടി കൊഴിച്ചിൽ തടയും
മുടി കൊഴിച്ചിൽ തടയുകയും മുടി വളർച്ച മെച്ചപ്പെടുത്താനും റാഗി നല്ലതാണ്. ഇതിൽ കാത്സ്യത്തോടൊപ്പം ജീവകം ഡിയും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്ക് ശക്തി നൽകുന്നു. കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. അതുപോലെ മുതിർന്നവരിൽ എല്ലുകളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യും.
യുവത്വം നിലനിർത്താൻ
ആരോഗ്യം നിലനിർത്താനും രോഗങ്ങൾ അകറ്റാനും സഹായിക്കുക മാത്രമല്ല യുവത്വം നിലനിർത്താനും റാഗി കഴിച്ചാൽ മതി. അകാല വർധക്യം തടയുന്നതിനു ഫലപ്രദമായ ആന്റി ഏജിങ് ഡ്രിങ്ക് ആണിത്. ശരീരകലകളെ ജീവസുറ്റതാക്കുകയും താങ്ങുനൽകുകയും ചെയ്യുന്ന വസ്തുവാണ് കൊളാജൻ. റാഗിയിലടങ്ങിയ മെഥിയോനൈൻ, ലൈസിൻ എന്നീ അമിനോ ആസിഡുകൾ കൊളാജൻ നിർമിക്കാനും പരിപാലിക്കാനും സഹായിക്കുന്നു.റാഗി ഉപയോഗിച്ച് ദോശ, അട, ചപ്പാത്തി, ഉപ്പുമാവ്, പുട്ട്, ഹൽവ, ഇഡ്ഡലി തുടങ്ങി വൈവിധ്യവും സ്വാദിഷ്ഠവുമായ നിരവധി വിഭവങ്ങൾ ഉണ്ടാക്കാം. ദിവസവും ഒരുനേരം റാഗി കൊണ്ടുള്ള വിഭവങ്ങൾ കഴിച്ചാൽ രോഗങ്ങൾ മാറി നിൽക്കും.
വണ്ണം കുറയ്ക്കാൻ
വിശപ്പിനെ കുറയ്ക്കുന്ന ട്രൈറ്റോഫാൻ എന്ന അമിനോ ആസിഡ് റാഗിയിലുണ്ട്. അരിയിലും മറ്റ് ധാന്യങ്ങളിലും ഉള്ളതിനെക്കാളും വളരെയധികം നാരുകൾ ഇതിലടങ്ങിയിരിക്കുന്നു. കൊഴുപ്പ് വളരെ കുറഞ്ഞ ഒരു ധാന്യമാകയാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇത് തീർച്ചയായും കഴിക്കേണ്ടതാണ്. നാരുകൾ ധാരാളമായി അടങ്ങിയതിനാൽ കുറച്ച് കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതു പോലെ തോന്നുകയും കൂടുതൽ കാലറി അകത്താക്കുന്നത് തടയുകയും ചെയ്യുന്നു.
Read Also ; നാവില്‍ കപ്പലോടുന്ന ചെമ്മീന്‍ അച്ചാറിന്റെ രുചി രഹസ്യം