കാപ്പി പലരുടേയും ശീലങ്ങളിൽ പെട്ട ഒന്നാണ്. എന്നാൽകാപ്പികുടി ശീലം രക്തസമർദം വർധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.You know, the relationship between coffee drinking and blood pressure
കാപ്പിയിലെ കഫീനാണ് രക്തസമർദത്തിന്റെ കാര്യത്തിൽ വില്ലനാകുന്നത്. കഫീൻ അഡ്രിനാലിൻ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്ന ഒന്നാണ് . ഇങ്ങനെ ലഭിക്കുന്ന ഉത്തേജനം കൂടുതൽ അഡ്രിനാലിൻ പുറത്തുവിടാൻ കാരണമാകുന്നു. ഇതോടെ രക്തസമർദം ഉയരാം.
ഒരു കപ്പ് കാപ്പിയിൽ 60-70 മില്ലിഗ്രാം കഫീനാണ് ശരാശരി അടങ്ങിയിട്ടുള്ളത്. ഒരു ദിവസം 350-400 മില്ലിഗ്രാം വരെ കഫീൻ ശരീരത്തിന് ദോഷകരമല്ല എന്നാണ് പഠനങ്ങൾ.
അതുകൊണ്ട് തന്നെ മിതമായ അളവിൽ കാപ്പി കുടിക്കാം. എന്നാൽ ശീതളപാനീയങ്ങൾ, മറ്റ് എനർജി ഡ്രിങ്കുകൾ എന്നിവയിൽ ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്.
ഇത്തരം പാനീയങ്ങൾ കൂടിയ അളവിൽ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. കഫീൻ ഘടകത്തിന് പുറമെ കൂടിയ ആളവിൽ പഞ്ചസാരയും ഇത്തരം പാനിയങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇവയുടെ സ്ഥിരമായ ഉപയോഗം പ്രമേഹത്തിനും കാരണമാകാം.