യാത്ര സുരക്ഷിതമല്ല, പുനഃപരിശോധിക്കണം; നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാനാകില്ലെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിൽ കഴിയുന്ന നിമിഷപ്രിയയുടെ അമ്മയ്ക്ക് യാത്രാനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. യെമനിലെ ആഭ്യന്തരസാഹചര്യങ്ങൾ യാത്രക്ക് അനുകൂലമല്ലെന്നും യെമനിലേക്ക് പോകണമെന്ന ആവശ്യം പുനപരിശോധിക്കണമെന്നും മന്ത്രാലയം കത്തിലൂടെ നിമിഷപ്രിയയുടെ അമ്മയെ അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ ഗൾഫ് ഡയറക്ടർ ആയ തനൂജ് ശർമയാണ് കത്ത് അയച്ചത്. യെമനിലേക്ക് പോവാൻ യാത്രാസഹായം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിമിഷപ്രിയയുടെ അമ്മ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ തവണ ഹരജികൾ പരിഗണിച്ചപ്പോൾ ഡൽഹി ഹൈക്കോടതി ഈ ആവശ്യം പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. തുടർന്ന് നിമിഷപ്രിയയുടെ അമ്മയുടെയും ബന്ധപ്പെട്ട നാലു പേരുടെയും പാസ്‌പോർട്ടുകൾ കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. ഇത് പരിശോധിച്ചതിന് ശേഷമാണ് തത്കാലം യാത്രക്ക് അനുമിതിയില്ലെന്ന് അറിയിച്ച് കേന്ദ്രസർക്കാർ കത്ത് നൽകിയത്.

വധശിക്ഷ വിധിച്ചതിനെതിരെ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ നവംബര്‍ 13-ന് യമനിലെ സുപ്രീം കോടതി തള്ളിയിരുന്നു. യെമൻ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമെന്‍ കോടതിയും തള്ളിയിരുന്നു. ഇതിന് എതിരെ നല്‍കിയ അപ്പീലാണ് യെമൻ സുപ്രീം കോടതി ഇപ്പോള്‍ തള്ളിയത്. ഈ സാഹചര്യത്തിലാണ് യെമനിലേക്ക് പോവാൻ കുടുംബം തീരുമാനിച്ചത്.

 

Read Also:ഇത് റോബിൻ ബസ്സിന്റെ പോരാട്ട കഥ ; സമയം പാഴാക്കാനില്ല ബസ് ഉടമകൾ ഇനി എംവി‍ഡിക്ക് മുന്നിലേക്ക്

 

 

 

 

 

 

 

 

 

 

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

മൂലൻസ് ഗ്രൂപ്പ് വിദേശത്തേക്ക് പണം കടത്തി! ഇ.ഡി അന്വേഷണം; ആരോപണങ്ങൾക്ക് പിന്നിൽ സ്വത്ത് തർക്കമോ?

അങ്കമാലി: കച്ചവട ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പണം കടത്തിയിട്ടില്ലെന്ന് മൂലൻസ് ഗ്രൂപ്പ്. ഫെമ...

രഹസ്യ ഫോൺ പിടിച്ചു; 15കാരി പോയത് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കാമുകനെ കാണാൻ

മഞ്ചേരി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പോലീസ്....

യുകെയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവാവ് ! കിട്ടിയത് കടുത്തശിക്ഷ

പിഞ്ചുകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് യു.കെ.യിൽ 30 കാരനായ പിതാവിന് 20 വർഷം...

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ ലഹരിവേട്ട; പിടികൂടിയത് 10 കിലോ കഞ്ചാവ്

കൊച്ചി: കളമശേരി പോളിടെക്നിക്കിലെ ബോയ്സ് ഹോസ്റ്റലിൽ നിന്ന് വൻ കഞ്ചാവ് ശേഖരം...

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

ശബരിമല തീർഥാടകർ ശ്രദ്ധിക്കുക; ദർശനത്തിന് പുതിയ രീതി

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!