web analytics

കേട്ടുകേള്‍വിയില്ലാത്ത സംഭവം; 24 വയസുകാരന്റെ മലാശയത്തില്‍ കണ്ടെത്തിയ് ഒന്നാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ആര്‍ട്ടിലറി ഷെല്‍

കേട്ടുകേള്‍വിയില്ലാത്ത സംഭവം; 24 വയസുകാരന്റെ മലാശയത്തില്‍ കണ്ടെത്തിയ് ഒന്നാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ആര്‍ട്ടിലറി ഷെല്‍

ടൂലസ്: കേട്ടുകേള്‍വിയില്ലാത്ത സംഭവത്തിനാണ് ഫ്രാന്‍സിലെ ടൂലസ് നഗരത്തിലെ ഒരു ആശുപത്രി സാക്ഷിയായത്.

24 വയസുകാരന്റെ മലാശയത്തില്‍ ഒന്നാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍ കണ്ടെത്തിയതോടെയാണ് സംഭവം ഞെട്ടലായത്.

ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത എട്ട് ഇഞ്ച് നീളമുള്ള ഷെല്‍ നിര്‍വീര്യമാക്കുന്നതിനായി ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തുകയും, സുരക്ഷാ കാരണങ്ങളാല്‍ ആശുപത്രി പൂര്‍ണമായും ഒഴിപ്പിക്കേണ്ടി വരികയും ചെയ്തു.

ജനുവരി 31ന് കടുത്ത ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് യുവാവ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെത്തിയത്.

നടത്തിയ പരിശോധനയിലാണ് മലാശയത്തില്‍ ആര്‍ട്ടിലറി ഷെല്‍ കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്.

ഷെല്‍ പ്രവര്‍ത്തനക്ഷമമാണെന്ന സൂചന ലഭിച്ചതോടെ, പുറത്തെടുക്കുന്ന സമയത്ത് സ്ഫോടന സാധ്യതയുണ്ടെന്ന ഭീതിയില്‍ ആശുപത്രി അധികൃതര്‍ ഉടന്‍ ബോംബ് സ്‌ക്വാഡിനെ അറിയിക്കുകയായിരുന്നു.

അടിയന്തര ശസ്ത്രക്രിയയില്‍ പുറത്തെടുത്ത വസ്തു ഒന്നാം ലോകമഹായുദ്ധകാലത്തെ ആര്‍ട്ടിലറി ഷെല്ലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബോംബ് സ്‌ക്വാഡിനൊപ്പം അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.

ആശുപത്രി ഒഴിപ്പിച്ചതിന് പിന്നാലെ പരിസരത്ത് സുരക്ഷാ വലയം ഏര്‍പ്പെടുത്തി. പരിശോധനകള്‍ക്ക് ശേഷം ഷെല്‍ വിജയകരമായി നിര്‍വീര്യമാക്കി.

യുവാവ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. എന്നാല്‍ ഇത്രയും അപകടകരമായ ഒരു വസ്തു എങ്ങനെ ഇയാളുടെ മലാശയത്തിലെത്തിയെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.

അപകടകരമായ രീതിയില്‍ സ്‌ഫോടകവസ്തു കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ നിയമനടപടി ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന.

ലോകമഹായുദ്ധകാലത്ത് ജര്‍മന്‍ സൈന്യം ഉപയോഗിച്ചിരുന്ന വിഭാഗത്തില്‍പ്പെട്ട ഷെല്ലാണിതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

English Summary

A bizarre incident was reported from a hospital in Toulouse, France, where doctors discovered an active World War I artillery shell lodged in the rectum of a 24-year-old man. The shell was surgically removed, prompting the evacuation of the hospital while a bomb disposal squad safely defused the explosive. Authorities are investigating how the dangerous object ended up inside the patient, and legal action may follow. The man remains hospitalized.A bizarre incident was reported from a hospital in Toulouse, France, where doctors discovered an active World War I artillery shell lodged in the rectum of a 24-year-old man. The shell was surgically removed, prompting the evacuation of the hospital while a bomb disposal squad safely defused the explosive. Authorities are investigating how the dangerous object ended up inside the patient, and legal action may follow. The man remains hospitalized.

ww1-artillery-shell-removed-from-man-france-toulouse

France, Toulouse, World War I, Artillery Shell, Hospital Evacuation, Bomb Disposal, Strange News, International News

spot_imgspot_img
spot_imgspot_img

Latest news

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

​’ചേസ് മാസ്റ്റർ’ സഞ്ജു (97*); വിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ

​'ചേസ് മാസ്റ്റർ' സഞ്ജു (97*); വിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ ​കൊൽക്കത്ത: ഈഡൻ...

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ, 40 ദിവസത്തെ ദുഃഖാചരണം

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ,...

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!ജറുസലം:ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത...

Other news

മാൻഹോളിൽ ഇറങ്ങാതെ ശുചീകരണം; തലസ്ഥാനത്തിൽ 58 ലക്ഷം രൂപയുടെ സ്കാവഞ്ചിംഗ് മെഷീൻ എത്തുന്നു

മാൻഹോളിൽ ഇറങ്ങാതെ ശുചീകരണം; തലസ്ഥാനത്തിൽ 58 ലക്ഷം രൂപയുടെ സ്കാവഞ്ചിംഗ് മെഷീൻ...

ദേവി ദർശനപുണ്യം; ഇന്ന് ചോറ്റാനിക്കര മകം തൊഴൽ!

ദേവി ദർശനപുണ്യം; ഇന്ന് ചോറ്റാനിക്കര മകം തൊഴൽ! കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ...

പശ്ചിമേഷ്യൻ സംഘർഷം തീവ്രമാകുന്നു; യുഎഇയിലെ ആമസോൺ ഡേറ്റാ സെന്ററിൽ സ്ഫോടനം; പ്രവർത്തനം നിർത്തിവെച്ചു

യുഎഇയിലെ ആമസോൺ ഡേറ്റാ സെന്ററിൽ സ്ഫോടനം യുഎഇയിലെ ആമസോൺ വെബ് സർവീസസിന്റെ...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

വഞ്ചന തിരിച്ചറിഞ്ഞപ്പോൾ ധീരമായ തീരുമാനം; അജ്ഞാത കത്ത് ലഭിച്ചതിന് പിന്നാലെ വിവാഹം ഉപേക്ഷിച്ച് വിവാഹമണ്ഡപത്തിൽ നിന്നും ഇറങ്ങി വധു

അജ്ഞാത കത്ത് ലഭിച്ചതിന് പിന്നാലെ വിവാഹം ഉപേക്ഷിച്ച് വധു കർണാടകയിലെ ചിക്കമഗളൂരു ജില്ലയിലുള്ള...

Related Articles

Popular Categories

spot_imgspot_img