കൊച്ചുകുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന ഒരു രോഗമാണ് അരിമ്പാറ. വൈറസ് ബാധയാണ് അരിമ്പാറയ്ക്ക് കാരണം. കയ്യിലാണ് സാധാരണ അരിമ്പാറകൾ കണ്ടുവരുന്നതെങ്കിലും മുഖത്തും തലയിൽ മറ്റുഭാഗങ്ങളിലും കാൽവെള്ളയിലും ഒക്കെ അരിമ്പാറ വരാം.Worried about warts? Warts can be removed easily…
അരിമ്പാറ മറ്റുള്ളവരിൽ നിന്നും പകരുന്നതും വന്നാൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നു പിടിക്കാനും സാധ്യതയുണ്ട്.
അരിമ്പാറ കൈയ്യിലും പെട്ടെന്നു ശ്രദ്ധിക്കപ്പെടേണ്ട ഭാഗങ്ങളിലും വന്നാൽ മറ്റുള്ളവർ ശ്രദ്ധിക്കുന്നതും അരിമ്പാറയുള്ള കുട്ടുകൾ സ്‌കൂളിലും മറ്റും പരിഹാസങ്ങൾ ഏറ്റുവാങ്ങുന്നതും അരിമ്പാറ വന്നരിൽ സമ്മർദമുണ്ടാക്കുന്നു.
കുറഞ്ഞ വലിപ്പത്തിൽ കുറച്ച് അരിമ്പാറകളേയുള്ളെങ്കിൽ അവ നീക്കാൻ ആസിഡുകൾ ഉപയോഗിക്കും. ഫെനോൾ, ടി.സി.എ, ലാക്ടിക് ആസിഡ് തുടങ്ങിയവ അരമ്പാറകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്.
സ്വകാര്യ ഭാഗത്ത് വരുന്ന അരിമ്പാറ നീക്കം ചെയ്യാൻ പോഡോഫിലിൻ പോലെയുള്ള മരുന്നുകൾ ഉപയോഗിക്കും. ലേസർ ചികിത്സകളും , ചെറു സർജറികളും അരമ്പാറകൾ നീക്കാൻ ചെയ്യാറുണ്ട്.
ശരീരത്തിൽ അധികമായി അരിമ്പാറകൾ ഉണ്ടെങ്കിൽ ഇമ്യൂണോ തെറാപ്പിവഴി അരിമ്പാറ നീക്കും. അരിമ്പാറ മുറിച്ചു നീക്കാൻ ശ്രമിക്കുന്നതും ആസിഡുകൾ സ്വയം ഉപയോഗിക്കുന്നതും പടർന്നു പിടിയ്ക്കാനും , അണുബാധയ്ക്കും കാരണമാകും.