പാലക്കാട് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള തോട്ടിൽ നിന്നും ആണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് റെയിൽവേ സ്റ്റേഷൻ ഗണേശഗിരി തെക്കേ റോഡിലുള്ള തോട്ടിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 50 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
സമീപത്ത് താമസിക്കുന്ന ആളുകളാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ ഷൊർണൂർ പോലീസ് സ്ഥലത്ത് എത്തിച്ചേർന്ന് പരിശോധന നടത്തി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.