കൊടും ക്രൂരത ! ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ച് നഗ്നയാക്കി നടത്തി; മക്കളെയോർത്ത് ഇത്രനാൾ സഹിച്ചെന്ന് യുവതി

യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചശേഷം നഗ്നയാക്കി നടത്തിയെന്ന് പരാതി. ഉത്തരാഖണ്ഡിലെ യു.എസ് നഗറിലാണ് കൊടും മക്രൂരത അരങ്ങേറിയത്. ഭര്‍ത്താവും ഇയാളുടെ സഹോദരനും പിതാവും ചേര്‍ന്ന് വസ്ത്രങ്ങള്‍ വലിച്ചൂരിയ ശേഷം മര്‍ദിക്കുകയും വീട്ടിനുള്ളിലൂടെ നടത്തിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഫെബ്രുവരി ആറിനാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

15 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് നിരന്തരം മര്‍ദിക്കാറുണ്ടെന്നു യുവതിയുടെ പരാതിയില്‍ പറയുന്നു. ഫെബ്രുവരി ആറിന് മദ്യപിച്ചെത്തിയ ഭർത്താവും ബന്ധുക്കളും ചേര്ന്ന് യുവതിയെ ക്രൂരമായി മർദ്ദിക്കുകയും വസ്ത്രങ്ങൾ കീറിയശേഷം നഗ്നയായി നടത്തുകയുമായിരുന്നു. സംഭവശേഷം യുവതി ഉത്തര്‍പ്രദേശിലുള്ള സ്വന്തം വീട്ടിലേക്ക് പോവുകയും സഹോദരനുമൊത്ത് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. പരാതി നൽകിയതിന്റെ പിറ്റേന്നും പ്രതികൾ വീട്ടിലെത്തി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. മക്കളെ ഓര്‍ത്തിട്ടാണ് ഭര്‍ത്താവിന്റെ ക്രൂരത ഇത്രയുംനാള്‍ സഹിച്ചതെന്ന് അവര്‍ പറയുന്നു. ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേരെ യു.പി പോലീസ് അറസ്റ്റുചെയ്തു.

Read Also: ലാവ്‌ലിൻ കേസിൽ പിണറായിക്ക് ക്ലീൻചിറ്റ് നൽകിയ ഉദ്യോഗസ്ഥൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ; ആരോപണവുമായി ഷോൺ ജോർജ്

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

Related Articles

Popular Categories

spot_imgspot_img