web analytics

മീൻ മോഷ്ടിച്ചെന്ന് ആരോപണം, യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു; പ്രതികൾ പിടിയിൽ

മാൽപെ: മീൻ മോഷ്ടിച്ചെന്ന ആരോപണത്തിന്മേൽ യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കർണാടക ഉഡുപ്പിയിലെ മാൽപെയിലാണ് സംഭവം നടന്നത്.

വിജയനഗര സ്വദേശിനിയായ യുവതിയാണ്, ജനങ്ങൾ നോക്കിനിൽക്കെ ആക്രമിക്കപ്പെട്ടത്. മാർച്ച് 18ന് നടന്ന ക്രൂര സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസിന്റെ മുൻപിൽ എത്തുന്നത്.

അതുകൊണ്ടുതന്നെ ബുധനാഴ്ചയാണ് വിഷയത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയെ മർദിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ് പോലീസ്. യുവതിയെ മർദിച്ച സംഭവം മനുഷ്യത്വരഹിതമാണെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിഷയത്തോട് പ്രതികരിച്ചത്.

സ്ത്രീകൾ ഉൾപ്പെടെ നാലുപേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. നിരവധി ആളുകളുടെ മുന്നിൽവെച്ചാണ് മീൻ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ മർദനത്തിന് ഇരയാക്കിയത്. മാത്രമല്ല യുവതിയെ മരത്തിൽ കെട്ടിയിട്ട് മുഖത്ത് അടിക്കുകയും ചെയ്തു.

സംഭവത്തിൽ ദളിത് വിഭാഗത്തിലുള്ളവർക്കെതിരായ അതിക്രമം തടയൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സുന്ദർ, ശിൽപ, ലക്ഷ്മി ഭായി എന്നീ സ്ത്രീകളും, അതുകൂടാതെ ഒരാളുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

യുവതി ആക്രമണത്തിനിരയായ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഉഡുപി ഡെപ്യൂട്ടി കമ്മീഷണർ വിദ്യാ കുമാരി കെ വിശദമാക്കി. കാര്യം എന്താണെങ്കിലും ആളുകളെ കൈകാര്യം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും, വിഷയത്തിൽ കർശന നടപടി സ്വീകരിക്കാൻ എസ്പിക്ക് നിർദേശം നൽകിയതായും ഡെപ്യൂട്ടി കമ്മീഷണർ വിശദമാക്കി.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

​സി.ഐയെ ആക്രമിച്ച പ്രതി പിടിയിൽ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് കാലും ഒടിഞ്ഞു!

​സി.ഐയെ ആക്രമിച്ച പ്രതി പിടിയിൽ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് കാലും ഒടിഞ്ഞു! മലപ്പുറം:...

യു. പ്രതിഭക്കെതിരെ അധിക്ഷേപം: ലീഗ് നേതാവ് എ. ഇർഷാദിനെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭക്കെതിരെ ...

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം തടയാനാവില്ലെന്ന് കോടതി

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം...

​”അച്ഛൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ബിജെപിക്കൊപ്പം നിന്നേനെ…” – പത്മജ വേണുഗോപാൽ

​"അച്ഛൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ബിജെപിക്കൊപ്പം നിന്നേനെ…" - പത്മജ വേണുഗോപാൽ തൃശൂര്‍: കെ...

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം ഡൽഹി: ഹോർമുസ്...

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം 

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം  മേടം: പ്രഭാതത്തിൽ ചില തടസ്സങ്ങളും നഷ്ടങ്ങളും നേരിടാം. രാവിലെ...

Related Articles

Popular Categories

spot_imgspot_img