കൊച്ചിയിൽ മുഖം മൂടി ആക്രമണം; യുവതിയ്ക്ക് ഗുരുതര പരിക്ക്

എറണാകുളം: കൊച്ചി വല്ലാർപാടത്ത് മുഖം മൂടി ആക്രമണത്തിൽ യുവതിയ്ക്ക് ഗുരുതര പരിക്ക്. പനമ്പുകാട് ഫാം നടത്തിവരികയായിരുന്ന വിന്നിയെയാണ് മുഖം മൂടി ധരിച്ചെത്തിയ അജ്ഞാത സംഘം ആക്രമിച്ചത്. സംഭവത്തിൽ യുവതിയുടെ തലയ്ക്കും, കൈയ്ക്കും സാരമായി പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം.

വിന്നി നടത്തിവരുന്ന ചെമ്മീൻ കെട്ടുമായി ബന്ധപ്പെട്ട് പ്രദേശവാസികളുമായി തർക്കം നിലനിന്നിരുന്നു. ഇതിലെ വിരോധമാകാം ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം. മുളവുകാട് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മയുടെ മൊഴി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മയുടെ മൊഴി. മകൻ ചെയ്ത ക്രൂര കൊലപാതകങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും, കട്ടിലിൽ നിന്നും വീണതാണ് തനിക്ക് പരിക്ക് പറ്റാൻ കാരണമെന്ന മുൻമൊഴിയിൽ ഉറച്ച് നിൽക്കുകയാണ് ഷെമീന. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമീനയുടെ മൊഴി ഇന്നലെയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അഫാനല്ല തന്നെ ആക്രമിച്ചതെന്നും കട്ടിലിൽ നിന്നും നിലത്ത് വീണതാണ് തലയ്ക്ക് പരിക്കേൽക്കാൻ കാരണമെന്നും ഷെമീന ഇന്നലെയും മൊഴി നൽകി. മകന് മറ്റാരെയും ആക്രമിക്കാൻ കഴിയില്ലെന്നും ഷെമീന പറഞ്ഞു. പ്രതി അഫാനെ മൂന്നാം ഘട്ട തെളിവെടുപ്പിനായി ഇന്ന് വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കാമുകി ഫർസാനയെയും, സഹോദരൻ അഫ്സാനെയും കൊലപ്പെടുത്തിയ കേസിലാണ് മൂന്നു ദിവസത്തെ കസ്റ്റഡി.

പിതൃ സഹോദരനെയും, ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ അഫാനെ വിവിധയിടങ്ങളിലെത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ ചോദിച്ച് അധിക്ഷേപിച്ചതിലും, പിതൃ മാതാവിനെ സ്വർണമാല നൽകുന്നതിൽ നിന്നും വിലക്കിയതിലുമുണ്ടായ പകയാണ് പിതൃസഹോദരനായ ലത്തീഫിനെയും, ഭാര്യയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ കാരണമെന്നാണ് അഫാൻ്റെ മൊഴി.

തെളിവെടുപ്പ് നടത്തിയ സമയത്തെല്ലാം തന്നെ യാതൊരു കൂസലുമില്ലാതെയാണ് അഫാൻ ക്രൂരതകൾ വിവരിച്ചതെന്ന് പൊലീസ് പറഞ്ഞു. ആദ്യം അമ്മയെ കഴുത്ത് ഞെരിച്ച് നിലത്തിട്ട ശേഷം, പിതൃ മാതാവിനെ കൊലപ്പെടുത്തി. അതിനുശേഷമാണ് ലത്തീഫിൻ്റെ വീട്ടിലെത്തുന്നത്. അഫാനെ കണ്ട് സാജിത അടുക്കളയിലേക്ക് പോയ തക്കം നോക്കി ബാഗിലിരുന്ന ചുറ്റികയെടുത്ത് ഹാളിലെ സെറ്റിയിലിരുന്ന ലതീഫീൻ്റെ തലയിൽ പലവട്ടം അടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിവന്ന സാജിതയെയും പ്രതി ആക്രമിച്ചു. ഭയന്ന് അടുക്കളയിലേക്ക് ഓടിയ സാജിതയെ പിന്തുടർന്നെത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിനെല്ലാം ശേഷമാണ് പെൺസുഹൃത്ത് ഫർസാനയെയും, സഹോദരൻ അഫ്‌സാനെയും പ്രതി അഫാൻ ക്രൂരമായി കൊലപ്പെടുത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

യോഗ്യനായ പിൻഗാമി; പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും!

പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും.പൊതുവിൽ മിതവാദിയായാണ് കർദിനാൾ റോബർട്ട്. പാരമ്പര്യങ്ങളുടെ കാര്യത്തിലൊന്നും...

റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് പുതിയ മാർപാപ്പ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267ാമത്തെ മാർപ്പാപ്പയായി തെരഞ്ഞെടുത്തത് കർദിനാൾ...

പുതിയ പാപ്പയെ തെരഞ്ഞെടുത്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ തിരഞ്ഞെടുത്തു. സിസ്റ്റീൻ...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; യുദ്ധ വിമാനം വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം, ജമ്മുവിൽ ബ്ലാക്ക് ഔട്ട്

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്താൻ. ജമ്മു കശ്മീരിൽ വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ്...

ഇന്ത്യയിലെ 15 നഗരങ്ങളിലേക്ക് മിസൈൽ തൊടുത്ത് പാകിസ്ഥാൻ; നിലംതൊടും മുമ്പ് തകർത്ത് ഇന്ത്യൻ സേന

ശ്രീനഗർ: ഇന്ത്യയുടെ പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ സൈനിക നീക്കങ്ങൾ...

Other news

സംഘര്‍ഷമേഖലയിലുള്ളവര്‍ക്ക് കൈത്താങ്ങ്; കേരളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം: അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു....

സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം

ആലപ്പുഴ: നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. ആലപ്പുഴ കരുമാടി സ്വദേശി...

ചണ്ഡിഗഢിലും ജാഗ്രത; എയർ സൈറൺ മുഴങ്ങി, ജനങ്ങൾ പുറത്തിറങ്ങരുത്

ഡൽഹി: ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചണ്ഡിഗഢിലും ജാഗ്രത. ചണ്ഡിഗഢിൽ...

ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങി പോസ്റ്റ് ഒടിഞ്ഞുവീണു; 53കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങി വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണ്...

ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതിനിടെ പാക് സൈന്യത്തിനുള്ളിൽ അട്ടിമറി നീക്കം

ലാഹോർ: പാകിസ്ഥാനിൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതിനിടെ പാക് സൈനിക മേധാവി അസിം...

Related Articles

Popular Categories

spot_imgspot_img