മൂന്നു പിഞ്ചോമനകളെയും ചേർത്തുപിടിച്ച് അമ്മ കിണറ്റിൽ ചാടി, ആറും ഏഴും വയസ്സുള്ള കുട്ടികൾക്ക് ദാരുണാന്ത്യം; ഒന്നരവയസ്സുകാരിയും യുവതിയും ഗുരുതരാവസ്ഥയിൽ; സംഭവം തൃശൂരിൽ

തൃശൂർ: വെള്ളാറ്റഞ്ഞൂരിൽ മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി. രണ്ട് കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അമ്മ സയന (29), ഒന്നര വയസ്സുള്ള മകൾ ആഗ്നിക എന്നിവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

മരിച്ച കുട്ടികളിൽ ഒരളുടെ മൃതദേഹം വെള്ളറക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ഒരാളുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. എരുമപ്പെട്ടി സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

കുന്നംകുളം അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേനാസംഘം സ്ഥലത്തെത്തി. നാട്ടുകാരും അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നാല് പേരെയും കിണറ്റിൽ നിന്ന് പുറത്തെത്തിക്കാനായത്.

 

Read Also: ചില്ല വെട്ടാൻ മരത്തിൽ കയറി, അവശനായി മരത്തിൽ കുടുങ്ങിയത് മണിക്കൂറുകളോളം; ഫയർഫോഴ്സ് എത്തിയിട്ടും രക്ഷിക്കാനായില്ല; വയോധികന് ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

Other news

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

ഒരു തുള്ളി വെള്ളമില്ല; വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു

പാലക്കാട്: ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട്‌ വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിയത് കോൺഗ്രസ് നേതാവ്; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ് ചെയർമാൻ

കൊച്ചി: ഓഫർ തട്ടിപ്പിൽ തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ്...

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ അപ്പീൽ സ്വീകരിച്ച് ഹൈക്കോടതി; എതിർ കക്ഷികൾക്ക് നോട്ടീസ്

തിരുവനന്തപുരം:ഷാരോൺ വധക്കേസിൽ കുറ്റവാളി ഗ്രീഷ്‌മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു....

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

Related Articles

Popular Categories

spot_imgspot_img