സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത്
കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവതിയ്ക്ക് പരിക്കേറ്റു. കോഴിക്കോട് മുക്കത്ത് ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത്.(woman jumped from the building while resisting the rape attempt)
ഹോട്ടല്‍ ഉടമയും രണ്ട് ജീവനക്കാരും ചേർന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി. 29 കാരിയായ യുവതി മൂന്ന് മാസമായി ഈ ലോഡ്ജിലെ ജീവനക്കാരിയാണ്. ഇന്നലെ രാത്രി ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കെ മൂന്ന് പേരെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം പ്രാണരക്ഷാര്‍ത്ഥം ഓടി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.
പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.