web analytics

‘വീട്ടിൽ വിളിച്ചുവരുത്തി വിഷം നൽകി’…? കോതമംഗലത്തെ യുവാവിന്‍റെ മരണത്തിൽ യുവതി കസ്റ്റഡിയിൽ

കോതമംഗലത്തെ യുവാവിന്‍റെ മരണത്തിൽ യുവതി കസ്റ്റഡിയിൽ

വിഷം ഉള്ളിൽച്ചതിന് പിന്നാലെ മരിച്ച അന്‍സില്‍ എന്ന യുവാവിന്റെ കേസിൽ പെൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) ആണ് വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ മരണപ്പെട്ടത്.

അന്‍സിലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സില്‍ സഞ്ചരിക്കുമ്പോള്‍ സുഹൃത്തിനോട് തന്റെ പെണ്‍സുഹൃത്താണ് വിഷം നല്‍കിയതെന്നു അന്‍സില്‍ പറഞ്ഞിരുന്നുവെന്നാണ് വിവരം.

സുഹൃത്ത് ഇതു പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് ചേലാട് സ്വദേശിനിയായ മുപ്പതുകാരിയെ കസ്റ്റഡിയിലെടുക്കുന്നത്.വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു മാലിപ്പാറയിലുള്ള യുവതിയുടെ വീട്ടില്‍ അന്‍സില്‍ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടത്.

പിന്നീട് ഇരുവരും ചേർന്ന് പോലീസിനെ വിവരം അറിയിച്ചു. ആദ്യം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധചികിത്സയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

അന്‍സിലിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിശദശാംശം പുറത്തുവരുകയുള്ളു.

അന്ന് രാത്രി 12.20 വരെ അന്‍സില്‍ മൂവാറ്റുപുഴയ്ക്കടുത്ത് പേഴയ്ക്കാപ്പള്ളിയില്‍ ഉണ്ടായിരുന്നു. അതിന് ശേഷം ഇയാള്‍ പെൺസുഹൃത്തിന്റെ വീട്ടിലെത്തുകയായിരുന്നു.

വിവാഹിതനും കുട്ടികളുള്ളവനുമായ അന്‍സിലിന് യുവതിയുമായി ഏറെക്കാലമായി അടുപ്പമുണ്ടായിരുന്നു. ഇടയ്ക്കിടെ പിണക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവ പരിഹരിക്കപ്പെടാറുണ്ടായിരുന്നു.

അന്‍സില്‍ പലതവണ പ്രശ്‌നങ്ങളുണ്ടാക്കിയതോടെയാണ് യുവതി അദ്ദേഹത്തെ വീട്ടില്‍ വിളിച്ച്‌ വിഷം നല്‍കിയതെന്നാണ് അന്വേഷണത്തിലെ ആദ്യ സൂചന.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

Other news

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി തൃശൂർ: ടിക്കറ്റില്ലാതെ...

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത് സൈന്യം

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത്...

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ...

മരണം ഇല്ലാതാക്കാം, നിത്യ യൗവനം നേടാൻ ബയോടെക്ക്നോളജി; ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ?

ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ ചൊവ്വയിൽ മനുഷ്യ കോളനി...

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി…. കാഞ്ഞിരപ്പള്ളിയിൽ യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ വീട്ടമ്മയെയും യുവാവിനെയും...

Related Articles

Popular Categories

spot_imgspot_img