web analytics

പെരുമ്പാവൂർ സ്വദേശിനി ജെയ്സി ഏബ്രഹാമിന്റേത് ദുരൂ​ഹ ഇടപാടുകൾ; കൊല്ലപ്പെട്ട ദിവസം ഹെൽമറ്റ് ധരിച്ച യുവാവിന്റെ ദുരൂഹ സാനിധ്യം; പോകുമ്പോഴും വരുമ്പോഴും ഹെൽമറ്റ് ധരിച്ചിരുന്നു… ആദ്യം ധരിച്ചിരുന്ന ടീ ഷർട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ടീ ഷർട്ടാണ് തിരികെ വരുമ്പോൾ ധരിച്ചിരുന്നത്….

കൊച്ചി: കളമശേരി കൂനംതൈയിലെ അപ്പാർട്മെന്റിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.

പെരുമ്പാവൂർ ചൂണ്ടക്കുഴി കോരോത്തുകുടി വീട്ടിൽ ജെയ്സി ഏബ്രഹാമാണു (55) കളമശേരിയിൽ കൊല്ലപ്പെട്ടത്. ജെയ്‌സിയുടെ തലയിൽ പത്തോളം മുറിവുകളുണ്ടായിരുന്നു. തലയ്ക്ക് പിന്നിൽ വളരെ ആഴത്തിലുള്ള മുറിവുണ്ടെന്നും പൊലീസ് പറഞ്ഞു.

കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരാണ് മരണം കൊലപാതകമാണെന്ന് പൊലീസിനെ അറിയിച്ചത്. ജെയ്സിയുടെ ആഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടില്ല.

ഇക്കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് ജെയ്സിയുടെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഹെൽമറ്റ് ധരിച്ച യുവാവ് ഞായറാഴ്‌ച രാവിലെ 10.20ന് അപ്പാർട്ട്‌മെന്റിന് മുന്നിലെ റോഡിലൂ‍ടെ നടന്ന് പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 12.50ന് ഇയാൾ തിരികെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

പോകുമ്പോഴും വരുമ്പോഴും ഇയാൾ ഹെൽമറ്റ് ധരിച്ചിരുന്നു. ആദ്യം ധരിച്ചിരുന്ന ടീ ഷർട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ടീ ഷർട്ടാണ് തിരികെ വരുമ്പോൾ ധരിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

റിയൽ എസ്റ്റേറ്റ് വ്യാപാരമടക്കം ബിസിനസുകളിൽ സജീവമായിരുന്നു ജെയ്സി. ഇവരുടെ ബിസിനസ് ഇടപാ‌ടുകാരെയും ഞായറാഴ്ച പകൽ വീട്ടിൽ വന്നുപോയവരെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

ഇവരുടേത് ദുരൂഹ ഇടപാടുകളായിരുന്നു എന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇടപാടുകളുടെ ഭാ​ഗമായി അപ്പാർട്ട്മെന്റിൽ വന്നുപോയവരുടെ വിശദമായ പട്ടിക തയ്യാറാക്കാൻ ഒരുങ്ങുകയാണ് പോലീസ്.

ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പെരുമ്പാവൂർ സ്വദേശിയാണ് ഭർത്താവ്. നിയമപരമായി പിരിഞ്ഞിട്ടില്ലെങ്കിലും ഏറെക്കാലമായി ജെയ്‌സി ഭർത്താവുമായി അകന്നാണ് കഴിയുന്നത്.

ഭർത്താവിന്റെയടക്കം മൊഴികൾ രേഖപ്പെടുത്തി വരികയാണെന്നും കളമശേരി എസ്.എച്ച്.ഒ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

വിജയലക്ഷ്മി, സുഭദ്ര, ശ്രീകല, റോസമ്മ, റോസ്‌ലിന്‍, പത്മ… ആവർത്തിക്കുന്ന ‘ദൃശ്യം’ സിനിമാ മോഡല്‍ കൊലപാതകങ്ങൾ

വാർത്തകൾ വാട്സ്ആപ്പിൽ വായിക്കാൻ:
https://chat.whatsapp.com/Eso7AHxh5fIIEJZDTdRw9O

spot_imgspot_img
spot_imgspot_img

Latest news

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

Other news

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ...

കട്ടപ്പനയിൽ നിന്നും മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയി; കട്ടപ്പന സ്വദേശിക്ക് പണി കിട്ടി

മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയ കട്ടപ്പന സ്വദേശിക്ക് പിഴ ഇടുക്കി കട്ടപ്പനയിൽ...

Related Articles

Popular Categories

spot_imgspot_img