യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആര്യനാട് ആണ് സംഭവം

യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആണ് സംഭവം. തോളൂർ മേരിഗിരി മരിയ നഗർ ഹൗസ് നമ്പർ 9ൽ താമസിക്കുന്ന അപർണ (24) ആണ് മരിച്ചത്.

പിറന്നാൾ ദിനത്തിൽ 18 വയസ്സുകാരിക്ക് ദാരുണാന്ത്യം

ഭർതൃവീട്ടിലെ കിടപ്പുമുറിയിലാണ് അപർണയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം.

പതിവില്ലാതെ അപർണ മുറി അടച്ചിരിക്കുന്നത് കണ്ടു സംശയം തോന്നിയ ഭർതൃവീട്ടുകാർ ഫോൺ വിളിച്ചു നോക്കി. എന്നാൽ എടുക്കാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.

വിദ്യാര്‍ത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടിപ്പിച്ചു; അധ്യാപികക്കെതിരെ പരാതി

ഒരു വർഷം മുൻപാണ് അപർണയുടെ വിവാഹം നടന്നത്. ഭർത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എൻജിനീയറായി ജോലി ചെയ്യുകയാണ്. സംഭവത്തിൽ ആര്യനാട് പോലീസ് അന്വേഷണം ആരംഭിച്ചു.

കുര്യാത്തി സ്വദേശി ശശിധരൻ നായരുടെയും രമാകുമാരിയുടെയും മകളാണ് അപർണ. സഹോദരി അശ്വതി.

പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമം

മൂവാറ്റുപുഴ: പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. മൂവാറ്റുപുഴക്ക് സമീപം കദളിക്കാട് വെച്ചാണ് സംഭവം. കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ ഗ്രേ‍ഡ് എസ്.ഐ.മുഹമ്മദ് ഇ.എമ്മിന് നേരെയാണ് ആക്രമണം നടന്നത്.

റോഡിൽ അസാധാരണ സാഹചര്യത്തിൽ വാഹനം നിർത്തിയിട്ടിരുന്നു. ഇത് പരിശോധിക്കാനാണ് കല്ലൂർക്കാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.

എന്നാൽ ഈ സമയത്ത് കാറിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെടുകയും മറ്റൊരാൾ പൊലീസ് ഉദ്യോഗസ്ഥരെ കാർ ഇടിപ്പിച്ച് കൊല്ലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

ഗ്രേ‍ഡ് എസ്.ഐയായ മുഹമ്മദിന്റെ ശരീരത്തിലൂടെ ഇയാൾ കാർ കയറ്റിയിറക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാലിനു ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. സംഭവത്തിൽ രണ്ടുപേര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു.Read More

അനാശാസ്യ കേന്ദ്രം നടത്തിയത് പൊലീസുകാർ തന്നെ

കോഴിക്കോട്: മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം സെക്‌സ് റാക്കറ്റ് കേസിൽ നിർണ്ണായകമായ പുതിയ വിവരങ്ങൾ പുറത്ത്. ആ അനാശാസ്യ കേന്ദ്രം നടത്തിയത് പൊലീസുകാർ തന്നെയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

കേസിൽ പ്രതിചേർത്ത പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് അനാശാസ്യ കേന്ദ്രം നടത്തിപ്പുകാർ.Read More

Summary: A young woman was found hanging at her husband’s residence in Aryanad, Thiruvananthapuram. Aparna (24), a resident of House No. 9, Marygiri Maria Nagar, Tholur, was the deceased.










spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത്

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത് ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി സൺഡർലാൻഡിൽ ഹൈ ക്ലിഫ് കെയർ...

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു ഡൽഹി സീലംപുരം കെട്ടിട അപകടം: നാല്...

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം കോഴിക്കോട്: ഇന്ത്യൻ ശാസ്ത്ര രം​ഗത്തിന് അഭിമാനമായി ലോകപ്രശസ്തമായ...

കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം

കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം കോട്ടയം: കാർ ചാര്‍ജിങ് സ്റ്റേഷനിലേക്ക് ഇടിച്ചു...

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ...

Related Articles

Popular Categories

spot_imgspot_img