വീടുപണിക്കായി എന്നപേരിൽ എത്തിയ പാഴ്‌സല്‍ തുറന്നപ്പോൾ യുവതി കണ്ടത് പുരുഷന്റെ മൃതദേഹം. ആന്ധപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽ നാഗതുളസി എന്ന സ്ത്രീയ്ക്കാണ് ഈ അനുഭവമുണ്ടായത്. പുരുഷന്റെ അജ്ഞാത മൃതദേഹത്തോടൊപ്പം ഒരു കോടിയിലധികം രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തുമുണ്ടായിരുന്നു. Woman finds man’s body after opening parcel for housework
സംഭവം ഇങ്ങെനെ:
യുവതി ഭവനിര്‍മാണത്തിനായി ക്ഷത്രിയ സേവ സമിതിയോട് ധനസഹായം തേടിയിരുന്നു. ഇതേതുടർന്ന് ഒരു വട്ടം സമിതി നാഗതുളസിയ്ക്ക് തറയില്‍ പാകുന്നതിനുള്ള ടൈല്‍ എത്തിച്ചിരുന്നു. വീണ്ടും സഹായം ആവശ്യപ്പെട്ടതോടെ നാഗതുളസിയ്ക്ക് വീട്ടിലേക്കാവശ്യമായ വൈദ്യുതോപകരണങ്ങള്‍ നല്‍കാമെന്ന ഉറപ്പുനല്‍കി.
താമസിയാതെ ലൈറ്റുകള്‍, ഫാനുകള്‍, സ്വിച്ചുകള്‍ എന്നിവ എത്തിക്കുമെന്നുള്ള വാട്‌സാപ്പ് സന്ദേശവും ഇവര്‍ക്ക് ലഭിച്ചു.ഇതേതുടർന്ന് പാർസൽ കാത്തിരുന്ന നാഗതുളസിയുടെ വീട്ടിലെക്ക് വ്യാഴാഴ്ച രാത്രി പെട്ടിയുമായി എത്തിയ ആൾ പെട്ടിയില്‍ വൈദ്യുതോപകരണങ്ങളാണെന്ന് അറിയിച്ചു.
ഇയാൾ പോയ ശേഷം പെട്ടി തുറന്നപ്പോഴാണ് പുരുഷന്റെ മൃതദേഹം കണ്ടത്. ഇതോടെ നാഗതുളസിയും കുടുംബവും പരിഭ്രാന്തരായി. ഉടനെതന്നെ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി മൃതശരീരം പരിശോധനയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പെട്ടിയ്ക്കുള്ളില്‍ ഉണ്ടായിരുന്ന കത്തില്‍ ഒരു കോടി മുപ്പത് ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും കത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു. പാഴ്‌സലിലെത്തിയ ആളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്.