കടുവയുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

കടുവയുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

ബന്ദിപ്പൂരിൽ കടുവയുടെ ആക്രമണം. ആക്രമണത്തിൽ ഗുണ്ടൽപേട്ട് താലൂക്കിലെ ദേശിപുര കോളനിയിൽ താമസിക്കുന്ന യുവതി മരിച്ചു.

ചാമരാജനഗർ ജില്ലയിൽ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഓംകാർ വനമേഖലയുടെ ഭാഗമായ ദേശിപുര കോളനിയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ഹാദിയ പുട്ടമ്മ എന്ന യുവതിയാണ് (36) മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ തിരയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം:

ഉച്ചകഴിഞ്ഞ് മൂന്നോടെ ആടുകളെ മേയ്ക്കുന്നതിനിടെ കടുവ യുവതിയുടെ മേൽ ചാടിവീണു. പുട്ടമ്മയുടെ കഴുത്തിലും നെഞ്ചിലും ആക്രമിച്ച കടുവ അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോകുകയായിരുന്നു.

യുവതിയെ കാണാതായതോടെ ഗ്രാമവാസികൾ നടത്തിയ തിരച്ചിലിൽ ശരീര അവശിഷ്ടങ്ങൾ അൽപം അകലെ കണ്ടെത്തുകയായിരുന്നു.

ഓംകാർ സോണിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടെന്ന് കാലാവസ്ഥ വകുപ്പ്

വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടെന്ന് കാലാവസ്ഥ വകുപ്പ്.

ഝാര്‍ഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്.

രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുകയാണ്.

ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു….Read More

കേരള തീരത്ത്ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കേരള തീരത്ത് ഇന്നുരാത്രി 11.30 വരെ 2.2 മുതല്‍ 3.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പറയുന്നത് പ്രകാരം താഴെ പറയുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്.

ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ

കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ

ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ

എറണാകുളം: മുനമ്പം FH മുതല്‍ മറുവക്കാട് വരെ

തൃശൂര്‍: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ

മലപ്പുറം: കടലുണ്ടിനഗരം മുതല്‍ പാലപ്പെട്ടി വരെ

കോഴിക്കോട് : ചോമ്പാല FH മുതല്‍ രാമനാട്ടുകര

കണ്ണൂര്‍: വളപട്ടണം മുതല്‍ ന്യൂ മാഹി

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം എന്നും നിർദേശമുണ്ട്.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

ലോട്ടറി വിൽപ്പനക്കൊപ്പം കഥയും കവിതയും

വിദ്യാഭ്യാസം ഏഴാം ക്ളാസിൽ അവസാനിപ്പിക്കേണ്ടിവന്ന കാർത്ത്യായനി പടവെട്ടിക്കയറുകയാണ് സാഹിത്യ ലോകത്തേക്ക്.

ഒരു കൈയിൽ ലോട്ടറിയും മറുകൈയിൽ സ്വന്തം കൃതികളുമായി തൊടുപുഴയുടെ തെരുവോരങ്ങളിൽ ഈ അറുപത്തിയഞ്ചുകാരിയെ കാണാം.

ജീവിത പ്രാരാബ്ധങ്ങളെ തുടർന്ന് പത്തുവർഷം മുമ്പ് ലോട്ടറിയുമായി തെരുവിലേക്ക് ഇറങ്ങുമ്പോൾ ചെറുപ്പത്തിലേയുള്ള മോഹവും ചിറകുവിരിച്ചു.

സ്വന്തം കൃതി പ്രസിദ്ധീകരിക്കണം. കിട്ടുന്ന വരുമാനത്തിൽ ഒരു പങ്ക് അതിനായി മാറ്റിവച്ചു.ഒടുവിൽ നാലു വർഷം മുമ്പ് 2021ൽ സ്വപ്നം സഫലമായി….Read More

Summary:
A tiger attack occurred in Bandipur, resulting in the death of a young woman residing in Deshipura Colony, under Gundlupet Taluk.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ പത്തനംതിട്ടയിൽ കഞ്ചാവ് കൈവശം വച്ചതിന് കേസുകളുള്ള...

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം ന്യൂഡൽഹി: രാജ്യത്തെ...

പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വളർച്ചയുടെ പ്രതീകമായി കടൽ പച്ച; അദാണി ട്രിവാൻഡ്രം റോയൽസ് ജേഴ്സി പുറത്തിറക്കി

പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വളർച്ചയുടെ പ്രതീകമായി കടൽ പച്ച; അദാണി...

‘ക്ലീഷേ  ഡയലോഗ്  ആണെന്ന്  എനിക്കറിയാം’; സാരി ഉടുക്കാനാണ് തനിക്കേറ്റവും ഇഷ്ടം, വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി…

'ക്ലീഷേ  ഡയലോഗ്  ആണെന്ന്  എനിക്കറിയാം'; സാരി ഉടുക്കാനാണ് തനിക്കേറ്റവും ഇഷ്ടം, വിവാഹത്തെക്കുറിച്ചുള്ള...

Related Articles

Popular Categories

spot_imgspot_img