‘രേവതിയുടെ മരണത്തിൽ ഹൃദയം തകർന്നു, കുടുംബത്തെ നേരിട്ട് പോയി കാണും’; 25 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്ത് അല്ലു അർജുൻ

ഹൈദരാബാദ്: ഹൈദരാബാദിലെ സന്ധ്യ തീയറ്ററിൽ പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ അല്ലു അർജുൻ. തീയറ്ററിൽ ഉണ്ടായ ദാരുണ സംഭവത്തിൽ ഹൃദയം തകർന്നെന്ന് അല്ലു അർജുൻ പറഞ്ഞു. രേവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും നടൻ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും വാ​ഗ്ദാനം ചെയ്തു.(Woman Dies in Stampede During Pushpa 2 Premiere show; Allu Arjun Offers Aid to Family)

എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അല്ലു അർജുൻ ഇക്കാര്യം അറിയിച്ചത്. കുടുംബത്തെ നേരിട്ട് പോയി കാണുമെന്നും തീയറ്ററുകളിലേക്ക് പോകുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അല്ലു വീഡിയോയിലൂടെ ആവശ്യപ്പെട്ടു.

ദിൽസുഖ് നഗറിലെ രേവതിയാണ് (39) തീയറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്കറിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് യുവതി സിനിമ കാണാനെത്തിയത്. അല്ലു അര്‍ജുനെ കാണാന്‍ ആളുകള്‍ ഉന്തും തള്ളുമുണ്ടാക്കിയതോടെയാണ് രേവതിയും മകനും ഇതിനിടയില്‍പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img