ചെറുമകന്റെ ചോറൂണിനു പോയ വീട്ടമ്മയ്ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് വീട്ടമ്മ മരിച്ചു. ദേശീയപാതയില്‍ കരുവാറ്റ പവര്‍ഹൗസിനു സമീപം തിങ്കളാഴ്ച രാവിലെ 8.15-നായിരുന്നു അപകടമുണ്ടായത്. ആലപ്പുഴ ആശ്രമം വാര്‍ഡ് നടുവിലപ്പറമ്പില്‍ സരസ്വതിയമ്മ(72)യാണ് മരിച്ചത്.

ചെറുമകന് ചോറുകൊടുക്കാനുള്ള യാത്രയ്ക്കിടെയാണ് ദാരുണ സംഭവം. സരസ്വതിയമ്മയുടെ മകള്‍ ശ്രീകല, ശ്രീകലയുടെ ഭര്‍ത്താവ് രാജഗോപാല്‍, ഇവരുടെ മൂത്തമകന്‍ അഭിഷേക്, ചോറൂണിനു കൊണ്ടുപോയ ഏഴുമാസം പ്രായമുള്ള മകന്‍ എന്നിവരാണ് വാഹനത്തിൽ സരസ്വതി അമ്മയോടൊപ്പം ഉണ്ടായിരുന്നത്.

രാജഗോപാലാണ് കാര്‍ ഓടിച്ചിരുന്നത്. സരസ്വതിയമ്മ അപകടസ്ഥലത്തു വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാജഗോപാലിനെ ആദ്യം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശ്രീകലയും മക്കളും വണ്ടാനം ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന 17 യാത്രക്കാര്‍ക്ക് പരിക്കേറ്റു.

ബസിന്റെ മുന്‍ഭാഗത്തിരുന്നവര്‍ക്കാണ് ഏറെയും പരിക്ക് പറ്റിയത്. മുഖത്താണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത്. ചിലരുടെ പല്ലുകള്‍ തകരുകയും ചെയ്തു. ഹരിപ്പാട് ഭാഗത്തുള്ള ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

കരുനാഗപ്പള്ളിയില്‍ നിന്ന് എറണാകുളം ഭാഗത്തേക്കു പോയ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് എതിരേ വന്ന കാറിലിടിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. പിന്നാലെ ബസ് മറ്റൊരു പിക്കപ്പ് വാനിലുമിടിച്ചാണ് നിന്നത്.

അപകടത്തിൽ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനയും എത്തി മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം സന (യെമൻ): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്...

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും...

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ്...

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ്

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ് ഓപ്പറേഷന്‍ ഷൈലോക്കിന്റ ഭാഗമായി ഇടുക്കി...

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍ കോട്ടയം: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍...

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ്

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ് വാഷിങ്ടൺ: ചൈവ്വയിൽ ജീവന്റെ തെളിവുകളായേക്കാവുന്ന അടയാളങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. പെർസെവറൻസ്...

Related Articles

Popular Categories

spot_imgspot_img