ആലപ്പുഴ: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ
ട്രെയിലർ
ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം.
തുറവൂരില്‍ ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. അരൂര്‍ തച്ചാറ വീട്ടില്‍ ജോമോന്റെ ഭാര്യ എസ്തര്‍ (27) ആണ് മരിച്ചത്.
അരൂര്‍ ക്ഷേത്രം കവലയിലായിരുന്നു അപകടം നടന്നത്. ഭര്‍ത്താവ് ജോമോനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് സംഭവം.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളൂ. ദേശീയപാതയിൽ ഉയരപ്പാത നിർമാണം നടക്കുന്നയിടത്താണ് അപകടമുണ്ടായത്.
ട്രെയിലർ ജോമോൻ ഓടിച്ച സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് പിൻ സീറ്റിലായിരുന്ന എസ്തർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
എസ്തറിന് സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടമായി. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വിവാഹം കഴിഞ്ഞു ഒരാഴ്ച തികയും മുൻപേ ക്രൂരത: മൂന്നാം ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്: പിന്നിൽ…
കുടുംബ പ്രശ്നം രൂക്ഷമായതിനെ തുടർന്ന് മൂന്നാം ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ വാരണാസി ജില്ലയിലെ അമൗലി ഗ്രാമത്തിലാണ് സംഭവം. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ആണ് സംഭവം.
വഴക്കിനൊടുവിൽ ജോൻപൂർ സ്വദേശിനിയായ ആരതി പാൽ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രാജു പാലിനെ (44) വാരണാസി പൊലീസ് അറസ്റ്റ് ചെയ്തു. അയൽക്കാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മേയ് 9നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹംആദ്യ രണ്ട് വിവാഹബന്ധങ്ങൾ വേർപിരിഞ്ഞതിന് ശേഷമാണ് രാജു ആരതിയെ വിവാഹം കഴിച്ചതെന്ന് പൊലീസ് പറയുന്നു.
തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി പറയുന്നു. വ്യാഴാഴ്ച രാത്രി കുടുംബ പ്രശ്നത്തിന്റെ പേരിൽ രാജു ആരതിയെ ക്രൂരമായി മർദ്ദിച്ചു. പരുക്കേറ്റ ആരതിയെ നർപത്പുറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.