ടിക്കറ്റെടുക്കാതെ ട്രെയിന്‍ യാത്ര ചെയ്യുകയും ടിടിഇയെ പറ്റിച്ച് മുങ്ങുകയും ചെയ്യുന്ന വിരുതന്മാരുടെ കാലമാണിത് .എന്നാലിതാ ട്രെയിനില്‍ ഒപ്പം കൂട്ടിയ ആടിനും ടിക്കറ്റെടുത്ത് സ്ത്രീയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം..സത്യസന്ധതയെ അഭിനന്ദിച്ച് ടിടിഇ ഉൾപ്പടെ നിരവധിപേർ രംഗത്തെത്തി … തനിയ്ക്കു മാത്രമല്ല തന്റെ ആടിനും ടിക്കറ്റെടുത്താണ് സ്ത്രീ ട്രെയിനില്‍ കയറിയത്. സ്ത്രീയ്ക്കൊപ്പം ആട് മാത്രമല്ല മറ്റൊരു വ്യക്തി കൂടി യാത്ര ചെയ്യുന്നുണ്ട്. സത്രീയുടെ അടുത്തുവന്ന് ടിടിഇ സംസാരിക്കുന്നതും ടിക്കറ്റിനെക്കുറിച്ച് ചോദിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്ചിരിച്ച് വളരെ ആത്മവിശ്വാസത്തോടെയാണ് സ്ത്രീയുടെ മറുപടി. തനിയ്ക്കു മാത്രമല്ല തന്റെ ആടിനും ടിക്കറ്റെടുത്തെന്നാണ് സ്ത്രീ വ്യക്തമാക്കുന്നത്. ഇതുകേട്ട് അടുത്തുനില്‍ക്കുന്നവരെല്ലാം ചിരിക്കുന്നതും കാണാം. അതേസമയം സ്ത്രീയുടെ സത്യസന്ധതയെ പ്രകീര്‍ത്തിച്ച് നിരവധി കമന്റുകളാണ് വിഡിയോക്ക് താഴെ നിറയുന്നത്. ഇത്തരം വ്യക്തികള്‍ രാജ്യത്തിന്റെ അഭിമാനമെന്നും കമന്റുണ്ട്. വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി