അഞ്ചുമാസത്തെ ശമ്പള കുടിശ്ശിക ചോദിച്ചതിലെ വൈരാഗ്യം: ആലപ്പുഴയിൽ യുവതിക്ക് ക്രൂരമർദ്ദനം: ഹെൽമറ്റു കൊണ്ട് തലയ്ക്കടിച്ചു, വലിച്ചിഴച്ചു

ആലപ്പുഴയിൽ ജോലി ചെയ്ത 5 മാസത്തെ ശമ്പള കുടിശികയായ 26,000 രൂപ ചോദിച്ചതിനു യുവതിക്ക് ക്രൂരമർദനം. കരുവാറ്റ സ്വദേശിയായ രഞ്ജി മോൾ (37)ക്കാണ് മർദ്ദനമേറ്റത്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. താമല്ലാക്കലിൽ വീട്ടമ്മയെ അവർ ജോലിചെയ്യുന്ന ബേക്കറിയിൽ നിന്ന് പുറത്തേക്കു വിളിച്ചിറക്കിയശേഷം ക്രൂരമായി മർദ്ദിച്ച് അവശയാക്കുകയായിരുന്നു

ശനിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം. ഗുരുകൃപ വീട്ടിൽ സൂരജ്, പിതാവ് ചെല്ലപ്പൻ എന്നിവർ ചേർന്നാണ് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.

ചെല്ലപ്പന്റെ മകളുടെ വീട്ടിൽ ഒന്നരവർഷം രഞ്ജിമോൾ വീട്ടുജോലി ചെയ്തിരുന്നു. ഈ വകയിൽ ശമ്പളമായി കിട്ടാനുള്ള 26,000 രൂപ ലഭിക്കാത്തതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്നാണ് രഞ്ജിമോൾ ആരോപിക്കുന്നത്.

ബേക്കറിയിലെത്തിയ പ്രതികൾ ചേർന്ന് രഞ്ജിമോളെ പിടിച്ച് കടയുടെ പുറത്തേക്ക് കൊണ്ടുവന്നശേഷം ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും ക്രൂരമായി വലിച്ചിഴച്ച് മർദ്ദിക്കുകയും ആയിരുന്നു . കടയിലേക്ക് ഓടിക്കയറിയ യുവതിയെ പ്രതികൾ വീണ്ടും വലിച്ച് തള്ളി താഴെയിട്ടു മർദിച്ചു.

മർദനമേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയെ മർദിക്കുന്ന ദൃശ്യം പുറത്തുവന്നതോടെ താമല്ലാക്കൽ ഗുരുകൃപ വീട്ടിൽ സൂരജ്, പിതാവ് ചെല്ലപ്പൻ എന്നിവര്‍ക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

Related Articles

Popular Categories

spot_imgspot_img