യുവതിയെ സഹോദരൻ അടിച്ച് കൊന്നു

യുവതിയെ സഹോദരൻ അടിച്ച് കൊന്നു

തിരുവനന്തപുരം: യുവതിയെ സഹോദരൻ അടിച്ചുകൊലപ്പെടുത്തി. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. പോത്തൻകോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ സഹോദരൻ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തിയത്. ഈ മാസം 14-നാണ് ഷെഫീന മണ്ണന്തലയിൽ താമസത്തിന് എത്തിയത്.

യുവതിയുടെ ചികിത്സയുടെ ഭാ​ഗമായി വാടയ്‌ക്കെടുത്ത അപ്പാർട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ മാതാപിതാക്കളാണ് ഷെഫീനയെ കട്ടിലിന് താഴെ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സംശയം തോന്നിയ ഇവർ മണ്ണന്തല പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഈ സമയത്ത് ഷംസാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖും അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. തുടർന്ന് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഷെഫീനയുടെ ശരീരത്തിൽ മർദ്ദനത്തിൽ പരിക്കേറ്റ പാടുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാൽ ആക്രമണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷിച്ചുവരികയാണ്.

റസീനയുടെ മരണം; ആൺസുഹൃത്ത് ഹാജരായി

കണ്ണൂർ: കായലോട് സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പിണറായി പൊലീസ് സ്റ്റേഷനിൽ എത്തിയാണ് റസീനയുടെ സുഹൃത്തായ റഹീസ് ഹാജരായത്.

റസീനയുടെ മരണത്തിനു പിന്നാലെ ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. സദാചാര ​ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ റഹീന്റെ മൊഴി നിർണായമാകും. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കായലോട് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇതോടെ വ്യക്തത വന്നേക്കും.

റസീനയും ആൺസുഹൃത്തും സംസാരിച്ചു നിൽക്കുന്നതിനിടെ ഇവിടേക്ക് എത്തിയ സംഘം ഇരുവരെയും ഭീഷണിപ്പെടുത്തുകയും തുടർന്ന് യുവാവിനെ മർദിക്കുകയും മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയും ചെയ്തു എന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.

റസീനയുടെ ആത്മഹത്യാക്കുറിപ്പിൽ നിന്നും പൊലീസിന് ഇക്കാര്യങ്ങൾ വ്യക്തമായതാണ്. സംഭവത്തെ തുടർന്ന് എസ്ഡിപിഐ ഓഫീസിൽ സംഭവിച്ചതുൾപ്പെടെയുളള കാര്യങ്ങളിൽ വ്യക്തത വരാൻ ഇയാളുടെ മൊഴി സഹായിച്ചേക്കുമെന്നാണ് പൊലീസിന്റെ അനുമാനം.

സ്വകാര്യഭാഗത്തേക്ക് കംപ്രസർ ഉപയോഗിച്ച് കാറ്റടിപ്പിച്ചു; യുവാവിന്റെ കുടൽ പൊട്ടി, നില ഗുരുതരം
അതിനിടെ റസീന ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. റസീനയുടെ പണവും സ്വർണവും തട്ടിയെടുത്തു എന്നാണ് കുടുംബത്തിന്റെ ആരോപണം.

പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണ്. സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും യുവതിയുടെ മാതാവ് പ്രതികരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ സദാചാര ആക്രമണമെന്നാരോപിച്ച് മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്. സദാചാര ആക്രമണം തന്നെയെന്നും തെളിവുണ്ടെന്നും പൊലീസ് അറിയിച്ചതിരുന്നു.

പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ആത്മഹത്യക്കുറിപ്പിൽ നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരും എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചിരുന്നു.

ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവങ്ങളുടെ തുടക്കം. കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചു നിൽക്കുകയായിരുന്നു. ഈ സമയത്ത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ഇവരെ ചോദ്യം ചെയ്തു.

തുടർന്ന് യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്ത ശേഷം സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.

Summary: In a shocking incident from Mannanthala, Thiruvananthapuram, a woman named Shefeena (33) was allegedly beaten to death by her brother. The accused is a native of Pothencode.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

വാഹനാപകടത്തിൽ കായികതാരത്തിന് ദാരുണാന്ത്യം

വാഹനാപകടത്തിൽ കായികതാരത്തിന് ദാരുണാന്ത്യം ആലപ്പുഴ: കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കായികതാരം...

അപകടം; ബൈക്ക് യാത്രികൻ മരിച്ചു

അപകടം; ബൈക്ക് യാത്രികൻ മരിച്ചു തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്‌കൂട്ടറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ...

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ്

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ് വാഷിങ്ടൺ: ചൈവ്വയിൽ ജീവന്റെ തെളിവുകളായേക്കാവുന്ന അടയാളങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. പെർസെവറൻസ്...

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു വിഴിഞ്ഞത്ത് മീൻപിടിത്തത്തിനിടെ ശാരിരീക അസ്വസ്ഥതയുണ്ടായി വളളത്തിൽ...

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ കോന്നി: വീട്ടമ്മയെ ആക്രമിച്ച് കൈ പൊട്ടിച്ച...

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി കൊല്ലം: അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ...

Related Articles

Popular Categories

spot_imgspot_img