കോട്ടയം: ഗ്രാമപഞ്ചായത്ത് നേരെ ആക്രമണം നടത്തിയ സ്ത്രീ പിടിയിൽ. മുട്ടേൽ സ്വദേശി ശ്യാമളയെയാണ് കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം അയ്മനം പഞ്ചായത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.
നിരന്തരം പഞ്ചായത്തിലെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നയാളാണ് ശ്യാമളയെന്ന് പൊലീസ് പറഞ്ഞു. പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇവരുടെ ഫയലുകൾ ഒന്നും പരിഗണനിയില്ലെന്ന് പഞ്ചായത്ത് ഭരണ സമിതിയും വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ക്യാബിന്റെ ഗ്ലാസുകൾ ആണ് ശ്യാമള അടിച്ചു തകർത്തത്.
പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണം, പെൻഷൻ വിതരണം, വികസന പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമല്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയത്. പഞ്ചായത്ത് ഓഫീസിലെ ഫയലുകളും ഇവർ നശിപ്പിക്കാൻ ശ്രമിച്ചു. പഞ്ചായത്തിലെത്തിയ ഇവരെ സെക്യൂരിറ്റി ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും ഇവരെ മറകടന്നാണ് ശ്യാമള അകത്ത് കയറിയത്.
ഇവര്‍ക്കെതിരെ പഞ്ചായത്ത് അധികൃതര്‍ മുന്‍പ് പെലീസില്‍ പരാതി നല്‍കിയിരുന്നു. ശ്യാമളക്കെതിരെ പിഡിപിപി അടക്കമുള്ള വകുപ്പുകൾ ചുമത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ വൈകിട്ട് അടിയന്തര യോഗം വിളിച്ചു.