web analytics

ഇത്രയും നാൾ കൂലിവേല ചെയ്ത് കുടുംബം പോറ്റി; ഇനി സർക്കാർ ജോലി; മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിയമന ഉത്തരവ് ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് രമേശനും രേഷ്മയും

കണ്ണൂർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യക്കും ഭർത്താവിനും ലഭിച്ചത് സർക്കാർ സർവീസിൽ നിയമന ഉത്തരവ്.

കണ്ണൂർ കൊട്ടോടി ഒരള ഉന്നതിയിലെ രമേശനും ഭാര്യ രേഷ്മയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിയമന ഉത്തരവ് കൈപ്പറ്റിയത്.

പൊതുമരാമത്ത് വകുപ്പിൽ ക്ലാർക്കായാണ് രമേശന് ജോലി കിട്ടിയത്. ക്ഷീര വികസന വകുപ്പിൽ ഡെയറിഫാം ഇൻസ്ട്രക്ടർ തസ്തികയിലേക്കാണ് രേഷ്മക്ക് നിയമനം ലഭിച്ചത്.

ഒരേദിവസം തന്നെ നിയമന ഉത്തരവ് കിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബം.
2021 നവംബർ 11നായിരുന്നു രേഷ്മയും രമേശനും വിവാഹിതരായത്.

രേഷ്മ എംഎസ്‌സി മൈക്രോ ബയോളജിയാണ് പഠിച്ചത്. രമേശൻ ബിഎ ഇക്കണോമിക്സ് ബിരുദധാരിയുമാണ്.

വിവാഹത്തിന് പിന്നാലെ ഇരുവരും സർക്കാർ ജോലിക്കായുള്ള കഠിന പരിശീലനത്തിലായിരുന്നു.

രേഷ്മയ്ക്ക് നിയമന ഉത്തരവ് ജൂൺ അഞ്ചിനും രമേശന് അഡ്വൈസ് മെമ്മോ ആറിനുമാണ് ലഭിച്ചത്.

കഴിഞ്ഞ 19ന് രേഷ്മ കോഴിക്കോട് നടുവട്ടത്തെ ഡയറി ട്രെയ്നിങ് സെന്ററിൽ ജോലിയിൽ പ്രവേശിച്ചു.

രമേശൻ ദിവസങ്ങൾക്കകം കാഞ്ഞങ്ങാട് പൊതുമരാമത്ത് ഓഫിസിൽ ചുമതലയേൽക്കും.

കൂലിവേല ചെയ്ത് കുടുംബം പോറ്റിയിരുന്ന രമേശനും ഭാര്യയ്ക്കും സർക്കാർ ജോലി ലഭിച്ച സന്തോഷത്തിലാണ് കുടുംബം.

English Summary:
Within a span of a few hours, both husband and wife received appointment orders for government service, marking a rare and joyful coincidence.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

മണ്ഡല- മകരവിളക്ക് ഉത്സവം, ശബരിമല നട നാളെ തുറക്കും

മണ്ഡല- മകരവിളക്ക് ഉത്സവം, ശബരിമല നട നാളെ തുറക്കും പത്തനംതിട്ട ∙ മണ്ഡല–മകരവിളക്ക്...

തെരഞ്ഞെടുപ്പ് പ്രചാരണം തോന്നും പടിയായാൽ പിടി വീഴും; പരിശോധിക്കാൻ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ്

തെരഞ്ഞെടുപ്പ് പ്രചാരണം തോന്നും പടിയായാൽ പിടി വീഴും പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ...

ഇടുക്കി പെരുവന്താനത്ത് ടാപ്പിങ്ങിനിറങ്ങിയ തോട്ടത്തിൽ പുലി; ഓടി രക്ഷപെട്ടു തൊഴിലാളികൾ; ടാപ്പിങ്ങിന് ഇറങ്ങിയ വനിതാ തൊഴിലാളി കുഴഞ്ഞു വീണു

ഇടുക്കി പെരുവന്താനത്ത് ടാപ്പിങ്ങിനിറങ്ങിയ തോട്ടത്തിൽ പുലി പെരുവന്താനം: റബർ തോട്ടത്തിലെ ടാപ്പിങ് ജോലിക്കിടെ...

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ തിരുവനന്തപുരം ∙ യാത്രാമധ്യേയും...

ഭക്ഷണസാധനങ്ങൾക്ക് വില കുറയും; താരിഫ് വെട്ടിക്കുറച്ച് ട്രംപ്

ഭക്ഷണസാധനങ്ങൾക്ക് വില കുറയും; താരിഫ് വെട്ടിക്കുറച്ച് ട്രംപ് വാഷിംഗ്ടൺ ∙ കാപ്പി, കൊക്കോ,...

Related Articles

Popular Categories

spot_imgspot_img