ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ, ഉദ്ധവ് താക്കറെ എന്‍ഡിഎയുടെ ഭാഗമാകുമെന്ന് മഹാരാഷ്ട്ര മന്ത്രി രവി റാണ. മൂന്നാം തവണയും മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നും എന്‍ഡിഎയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് ഇരുപത് ദിവസത്തിനകം ഉദ്ധവ് താക്കറെ മോദി സര്‍ക്കാരിന്റെ ഭാഗമാകുമെന്നും റാണ പറഞ്ഞു.
ഏകനാഥ് ഷിന്‍ഡെ ശിവസേനയില്‍ നിന്നും അജിത് പവാര്‍ എന്‍സിപിയില്‍ നിന്നും രാജിവയ്ക്കുമെന്നും താന്‍ നേരത്തെ പറഞ്ഞിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ഇത്തവണ ഉദ്ധവ് താക്കറെ എന്‍ഡിഎയുടെ ഭാഗമാകുമെന്ന് തനിക്ക് ഉറപ്പുണ്ട്.
ബാലാസാഹെബ് താക്കറെയുടെ മകനായതിനാല്‍ ഉദ്ധവിനായി ഒരു വാതില്‍ എപ്പോഴും തുറന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതുവഴി ഉദ്ധവ് എന്‍ഡിഎയിലേക്ക് എത്തുമെന്നും റാണ പറഞ്ഞു. ബാലാസാഹേബ് താക്കറയുടെ സ്‌നേഹവും വാത്സല്യവും തനിക്ക് ഒരിക്കലും മറക്കാനാവില്ലെന്നായിരുന്നു അന്ന് മോദി പറഞ്ഞത്.
Read More: സ്കൂൾ ബസുകൾക്ക് ഇളവില്ല; പന്നിയങ്കര ടോൾ പ്ലാസയിൽ ജൂൺ ആറ് മുതൽ ടോൾ നൽകണം