ഇനി ക്രൈസ്തവർക്കിടയിൽ ബിജെപി വളരും, ഒരു സീറ്റ് ഉറപ്പ്; താരമായി ഷോൺ ജോർജ്

വഖഫ് ബിൽ പാസയതോടെ ഒരു പുത്തൻ താരോദയമുണ്ടായി കേരള രാഷ്ട്രീയത്തിൽ. അതാണ് ഷോൺ ജോർജ്. പിസി ജോർജിന്റെ മകൻ. എന്നാൽ പിസിയെ പോലെയല്ല ഷോൺ എന്നുതന്നെ പറയാം. അതുക്കും മേലെയാണ് ഷോണിന്റെ സ്ഥാനം. കാരണം പിസി ജോർജിന്റെ പ്രവർത്തനങ്ങൾ മുഴുവൻ സ്വന്തം മണ്ഡലത്തിൽ മാത്രമായിരുന്നു. എന്നാൽ മകൻ ഷോൺ ജോർജ് കേരളം മുഴുവൻ ഓടിനടന്ന് പ്രവർത്തിക്കുകയാണ്.

മുനമ്പത്തുകാർ സമരം തുടങ്ങി എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴായിരുന്നു ഷോണിന്റെ വരവ്. അതോടെ സമരത്തിന്റെ രൂപവും ഭാവവും മാറി. ഇപ്പ ശരിയാക്കി തരമെന്ന് പറഞ്ഞ് മുനമ്പത്തുകാരെ ചൂഷണം ചെയ്തിരുന്ന ഇടതു-വലതു നേതാക്കളുടെ കരണത്ത് കിട്ടിയ പ്രഹരമായിരുന്നു ഷോണിന്റെ വരവ്.

പ്രശ്നം ഇപ്പോൾ തന്നെ ചർച്ചചെയ്യാം, തീർക്കാം എന്നൊക്കെ പറഞ്ഞ് മോഹന വാ​ഗ്ദാനങ്ങളുമായി എത്തിയ അൽ മതേതരത്വ വക്താക്കളെ ആട്ടിയോടിക്കാനുള്ള ചങ്കുറപ്പ് മുനമ്പത്തുകാർക്ക് കിട്ടിയത് ഷോണിന്റെ വരവിനു ശേഷമാണ്. മുനമ്പത്തിന്റെ പ്രശനത്തെ പറ്റി പഠിക്കുകയും അതിനുള്ള ശാശ്വത പരിഹാരം വഖഫ് ഭേദ​ഗതി ബിൽ മാത്രമാണെന്ന് തിരിച്ചറിയുകയും ചെയതതോടെ പിന്നത്തെ നീക്കം മുഴുവൻ അതിനു വേണ്ടിയായിരുന്നു.

മുനമ്പത്തുകാരുടെ പ്രശ്നങ്ങൾ വളരെ തൻമയത്വത്തോടെ കൈകാര്യം ചെയ്യാൻ ഷോണിനായി എന്നതുത്തന്നെയാണ് ഏറ്റവും വലിയ വിജയം. ബിജെപിയുടെ കേന്ദ്ര നേതാക്കളെയും മന്ത്രിമാരെയും വരെ വിഷയത്തിൽ ഇടപെടുത്താനായി എന്നതും ​ഗുണംചെയ്തു. പിന്നീടങ്ങോടുള്ള മുനമ്പത്തുകാരുടെ പോരാട്ടത്തിൽ ഒരു രക്ഷകനായി അതിലുപരി ഒരു മകനെപ്പോലെ ഷോൺ മുൻനിരയിൽ തന്നെ നിന്നു.

ഇപ്പോൾ വഖഫ് ബിൽ പാസയതോടെ കേരള രാഷ്ട്രീയത്തിൽ മറ്റൊരു മാറ്റം കൂടി വന്നു. ക്രൈസ്തവരുടെ പിൻബലത്തിൽ കേരള രാഷ്ട്രീയത്തിൽ വെന്നിക്കൊടി പാറിച്ച കെഎം മാണി, പിജെ ജോസഫ്, പിസി ജോർജ് തുടങ്ങിയവരുടെ നിരയിലേക്ക് ഷോണും എത്തി. പുതുതലമുറയിൽപ്പെട്ട പൊതുപ്രവർത്തകരിൽ പകരം വെക്കാനില്ലാത്ത നേതാവായി മാറി. വഖഫ് വിഷയത്തിൽ ഷോണിന് ശുക്രനുദിച്ചപ്പോൾ കേരള കോൺ​ഗ്രസിന് അത് ശനിദശയുടെ ആരംഭമായിരുന്നു.

മുനമ്പത്തെ ഇടപെടലോടെ പുതുതലമുറ നേതാക്കളിൽ ക്രൈസ്തവരുടെ മുഖമായി ഷോൺ മാറി എന്നു പറയുന്നതാവും ശരി. അതുവരെ ക്രൈസതവരുടെ രക്ഷകരെന്ന് സ്വയം അവകാശപ്പെട്ടിരുന്നവരുടെ തനിനിറം മുനമ്പം വിഷയത്തിൽ മറനീക്കി പുറത്തു കൊണ്ടുവന്നതും ഈ പത്തനംതിട്ടക്കാരനായിരുന്നു.

മുനമ്പത്തുകാരെ ചേർത്തു നിർത്തി അവരിലൊരാളായി കേരളത്തിന്റെ പുത്രനായി മാറുകയായിരുന്നു ഷോൺ. മുനമ്പം വിഷയത്തിൽ ഏറ്റവും കൂടുതൽ ഇടപെടലുകൾ നടത്തിയതും സമരത്തിന്റെ മുൻപന്തിയിൽ നിന്നതുമെല്ലാം ക്രൈസ്തവ സഭകളായിരുന്നു. എന്നാൽ ഇടതു വലതുമുന്നണികൾ അവർക്കൊപ്പം നിൽക്കാൻ തയ്യാറായതുമില്ല. മുനമ്പം വിഷയത്തോടെ കേരളത്തിൽ കേരള കോൺ​ഗ്രസിന്റെ പ്രസക്തി തന്നെ അപ്രസക്തമായി പോയി.

പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ വാക്കുകൾ അളന്നു മുറിച്ച് പ്രയോ​ഗിക്കുകയാണ് ഷോണിന്റെ ശൈലി. അതുകൊണ്ടു തന്നെ മുനമ്പം വിഷയത്തിൽ അമിതാവേശം കാട്ടാൻ ഷോൺ തയ്യാറായില്ല. എല്ലാത്തിനും അതിന്റെ സമയമുണ്ടെന്ന് പറയും പോലെ വഖഫ് ഭേദ​ഗതി ബിൽ വേ​ഗത്തിലാക്കാനുള്ള ചരടുവലികൾ നടത്തി.

മുനമ്പത്തെ അറന്നൂറ് കുടുംബങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇത് രാജ്യത്തൊട്ടാകെ ഇത്തരം സംഭവങ്ങൾ വന്നേക്കാം എന്ന് മനസിലാക്കിയായിരുന്നു ഓരോ ചുവടുവെയ്പ്പും. എന്തായാലും വഖഫ് ബിൽ പാസായതോടെ മുനമ്പത്തോ, ഈരാറ്റുപേട്ടയിലോ അല്ല കേരളത്തിലെ ഏതു നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥിയായാലും പാട്ടുംപാടി ജയിക്കാൻ തക്ക സ്വാധീനം ഇന്ന് ഷോണിനുണ്ട്.

സംസ്ഥാന നിയമസഭയിൽ താമരവിരിയിക്കാനുള്ള ദൗത്യവും പേറി അധ്യക്ഷസ്ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖരന്റെ വലംകൈയായി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഷോൺ എത്തുമെന്നാണ് പ്രവർത്തകർ വിശ്വസിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ക്രൈസ്തവ വോട്ടുകൾ കൂടുതലുള്ള മണ്ഡലങ്ങളിൽ മികച്ച വോട്ട് നേടാൻ കഴിഞ്ഞെങ്കിലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇത് ക്രൈസ്തവ വോട്ടർമാരെ കൂടുതൽ ആകർഷിക്കാൻ കഴിയാതിരുന്നതിനാലെന്ന് പാർട്ടി വിലയിരുത്തിയിരുന്നു. അതിനാൽ ഈ വോട്ടുകൾ സമാഹരിക്കാൻ കഴിയുന്ന നേതാക്കൾ വന്നാൽ മാത്രമേ ഇതിനൊരു പരിഹാരമാകു എന്ന വിലയിരുത്തൽ ബിജെപി ദേശീയ നേതൃത്വത്തിനുണ്ട്. അതുകൊണ്ടു തന്നെ ഷോണിനെ പോലൊരു ജനസമ്മതൻ നേതൃസ്ഥാനത്തേക്ക് വരുമെന്ന് ഉറപ്പാണ്.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ ‘തുമ്പ’ എത്തി

തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ 'തുമ്പ' എത്തി തിരുവനന്തരപുരം: തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞതിഥി...

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം...

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Related Articles

Popular Categories

spot_imgspot_img