വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണവും കുറഞ്ഞ വിമാന സർവീസുകളും കണക്കിലെടുത്ത് വരും കാലങ്ങളിൽ യു.എ.ഇ.യിലേക്ക് പറക്കണമെങ്കിൽ ചെലവേറും.യു.എ.ഇ.യുടെ ഇന്ത്യയിലെ അംമ്പാസഡർ അബ്ദുൽ നാസർ അൽഷാലിയാണ് ഇക്കാര്യം വ്യകാതമാക്കിയത്. വെള്ളിയാഴ്ച യു.എ.ഇ.യിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നാസർ അൽഷാലിയുടെ പ്രതികരണം. Will the cost of travel between UAE and India increase? UAE officials say this…
കൂടുതൽ വിമാനങ്ങളും സീറ്റുകളും യു.എ.ഇ.യിലേക്ക് ആവശ്യമാണ്. കൂടുതൽ സർവീസുകൾ വരുന്നത് വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും തൊഴിൽ, ബിസിനസ് മേഖലകളിൽ നേ്ടമുണ്ടാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.