വരും വർഷങ്ങളിൽ കാനഡയിൽ കനത്ത ചൂടോ ?കുടിയേറ്റക്കാർ തിരികെ മാതൃ രാജ്യങ്ങളിലേക്ക് മടങ്ങേണ്ട സ്ഥിതിയോ….?

മഞ്ഞും തണുപ്പും മൂലം കാനഡയിൽ കുടിയേറ്റക്കാർ പലപ്പോഴും അതിജീവിക്കാൻ പാടുപെടാറുണ്ട്. എന്നാൽ കാനഡയിൽ വരും വർഷങ്ങളിൽ താപനില കുത്തനെ ഉയരും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നത്. അന്തരീക്ഷത്തിലെ ചൂടിന്റെ അളവ് വർധിപ്പിക്കുന്ന ഹരിത ഗൃഹ വാതകങ്ങൾ വർധിക്കുന്നതാണ് കാനഡയിലെ ചൂട് ഉയരാനും ജീവിതം ദുസ്സഹമാകാനും കാരണമാകുന്നത്. Will it be hot in Canada in the coming years?

നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലാബിലെ അന്തരീക്ഷ ശാസ്ത്രജ്ഞനായ ബ്രണ്ടൻ ബൈറൻ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാനഡയിൽ കാർബൺ പിടിച്ചെടുക്കേണ്ട വനങ്ങളുടെ നാശമാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്.

അന്തരിക്ഷത്തിലെ കാർബൺ വലിച്ചെടുക്കേണ്ട മരങ്ങൾ വൻ തോതിൽ നശിക്കുകയാണ്. നിലവിൽ വ്യവസായ ശാലകളിലെ കാർബൺ ബഹിർഗമനം മാത്രമാണ് ഹരിതഗൃഹ വാതകങ്ങളുടെ കൂട്ടത്തിൽ പെടുത്തിയിരിക്കുന്നത്.

എന്നാൽ കാനഡയിലെ കാട്ടുതീയിൽ നിന്നും ഉണ്ടാകുന്ന കാർബൺ വാതകങ്ങളുടെ അളവ് ഇതുവരെ കണക്കിൽ പെടുത്തിയിട്ടില്ല. 2023 ൽ കാനഡയിലുണ്ടായ കാട്ടുതീയിൽ നിന്നും പുറത്തുവന്ന ഹരിതഗൃഹ വാതകങ്ങൾ ഒരു ചെറു രാജ്യം ഒരു വർഷം പുറത്തു വിടുന്നതിനേക്കാൾ അധികമാണ്.

വ്യവസായങ്ങൾ പുറത്തുവിടുന്ന കാർബൺ പിടിച്ചെടുക്കേണ്ട വനങ്ങൾ നശിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും കൂടാതെ ചൂട് ഉയരുന്നത് വീണ്ടും കാട്ടുതീ പടരാനും കാരണമാകും. കാനഡയിലെ വനങ്ങൾ നശിച്ചാൽ കാലാവസ്ഥ ഏറെ കടുത്തതാകും.

സമ ശിതോഷ്ണ പ്രദേശങ്ങളിൽ നിന്നും കുടിയേറിയവർ ഉൾപ്പെടെ പിടിച്ചുനിൽക്കാൻ കഴിയാതെ തിരികെ മടങ്ങേണ്ടി വരും. വൻ തോതിൽ കൃഷിനാശത്തിനും വിലക്കയറ്റത്തിനും ഇവ വഴിവെക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

ശക്തമായ മഴ:സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയെ തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം....

വിഎസ് അച്യുതാനന്ദന്റെ നില അതീവഗുരുതരം

തിരുവനന്തപുരം: സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ നില അതീവഗുരുതരം. നിവില്‍...

സഞ്ജുവും സാലിയും ഒരുമിച്ച് പരിശീലന ക്യാമ്പിൽ

സഞ്ജുവും സാലിയും ഒരുമിച്ച് പരിശീലന ക്യാമ്പിൽ കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം...

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത്

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത് കണ്ണൂർ: മൂന്നുവയസുകാരൻ മകനുമായി പുഴയിൽ...

സ്വകാര്യ ബസ് സമരം പിൻവലിച്ചു

സ്വകാര്യ ബസ് സമരം പിൻവലിച്ചു 'തിരുവനന്തപുരം: ​ഗതാ​ഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സ്വകാര്യ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Related Articles

Popular Categories

spot_imgspot_img