ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആർച്ച് ഡാമും സംസ്ഥാനത്തെ വലിയ വൈദ്യുത പദ്ധതിയും വിനോദ സഞ്ചാര കേന്ദ്രവുമാണ് ഇടുക്കി ആർച്ച് ഡാം. എന്നാൽ ഇടുക്കി ജലാശയത്തെ ആഫ്രിക്കൻ പോള വിഴുങ്ങുമോ എന്ന ആശങ്കയാണ് നിലവിൽ ഉയരുന്നത്. കുട്ടനാട്ടിലും മറ്റും ജലാശയങ്ങളിൽ സ്ഥിരം തലവേദനയായിരിക്കുന്ന ആഫ്രിക്കൻ പോള ഇടുക്കി ഡാമിന്റെ കൈവഴിയായ കട്ടപ്പനയാറിലും മറ്റും വ്യാപകമായി വളരുന്നതാണ് ആശങ്കയ്ക്ക് കാരണം. നിലവിൽ കണ്ണിനു കുളിർമയേകി തെളിഞ്ഞ വെള്ളം കിടക്കുന്ന ഡാമിൽ പോളയെത്തിയാൽ മാലിന്യ പ്രശ്‌നം ഉൾപ്പെടെ രൂക്ഷമാകും. ജലത്തിലെ ഓക്‌സിജന്റെ അളവു കുറയുന്നതോടെ മത്സ്യ സമ്പത്തിനും ഭീഷണി ഉയരാൻ സാധ്യതയുണ്ട്.
Read also: ‘വീട്ടില്‍ വോട്ട്’ അട്ടിമറിക്കപ്പെടരുത്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നൽകി വി ഡി സതീശൻ