web analytics

9 വർഷത്തിനിടെ വന്യജീവികൾ എടുത്തത് 1128 ജീവനുകൾ; സുരക്ഷാവേലി നിർമ്മിക്കാൻ എട്ടു വർഷത്തിനിടെ ചെലവിട്ടത് 74.83 കോടി

മലപ്പുറം: സംസ്ഥാനത്ത് മനുഷ്യ- വന്യജീവി സംഘർഷം ഭീതിജനകമായ രീതിയിൽ വർധിച്ചു വരികയാണ്. കാട്ടാനയുടെയും കടുവയുടെയും ആക്രമണം മൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരുകയാണ്. വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണു കഴിയുന്നത്.

2016 മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ, കാടിറങ്ങിയ മൂന്ന് ഇനം വന്യജീവികളുടെ ആക്രമണത്തിൽ മാത്രം നമ്മുടെ സംസ്ഥാനത്ത് നഷ്ടമായത് 260 ആളുകളുടെ ജീവനുകളാണ്. 197 പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. ഏറ്റവും കൂടുതൽ പേരുടെ ജീവൻ നഷ്ടമായതും കാട്ടാന ആക്രമണത്തിൽ തന്നെയാണെന്ന് രേഖകൾ പറയുന്നു.

കടുവയുടെ ആക്രമണത്തിൽ 10 പേർക്ക് ജീവൻ നഷ്ടമായപ്പോൾ 53 ആളുകൾ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിക്കുകയായിരുന്നു. പാമ്പ് ഉൾപ്പെടെയുള്ള, മുഴുവൻ വന്യജീവികൾ കാരണം 9 വർഷത്തിനിടെ സംസ്ഥാനത്തു മരിച്ചത് 1128 പേരാണ്.

ഇക്കാലയളവിൽ 8480 പേർക്കു വന്യജീവി ആക്രമണത്തെത്തുടർന്ന് പരുക്കേറ്റു. ഇത്തരത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരുക്കേറ്റവർക്കുമായി വനംവകുപ്പ് 53.08 കോടി രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്.

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തെ ചെറുക്കാനായി സുരക്ഷാവേലി നിർമ്മിക്കാൻ എട്ടു വർഷത്തിനിടെ വനംവകുപ്പ് ചെലവിട്ടത് 74.83 കോടി രൂപയാണ്.

കൊച്ചി സ്വദേശിയായ കെ.ഗോവിന്ദൻ നമ്പൂതിരി വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾക്ക് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.

വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയാൻ സുരക്ഷാവേലിയൊരുക്കൽ, വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനും മണ്ണുസംരക്ഷണത്തിനുമുള്ള വിവിധ പരിപാടികൾ, വന്യജീവി നിരീക്ഷണം തുടങ്ങിയവയാണു വനംവകുപ്പ് സംഘടിപ്പിച്ചതെന്നും വിവരാവകാശ രേഖയിൽ പറയുന്നു.

സംസ്ഥാനത്ത് 280 ജനജാഗ്രതാ സമിതികളും 28 ദ്രുതപ്രതികരണ സംഘങ്ങളും (ആർആർടി) കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും മറുപടിയിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

Other news

കേരളത്തിൽ ചൂട് കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്, താപനില 38°C വരെ

കേരളത്തിൽ ചൂട് കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്, താപനില 38°C...

ദൃശ്യം 3 റിലീസ് നീട്ടി; ലാലേട്ടന്റെ പിറന്നാളിൽ അരങ്ങുകളിലേക്ക്

ദൃശ്യം 3 റിലീസ് നീട്ടി; ലാലേട്ടന്റെ പിറന്നാളിൽ അരങ്ങുകളിലേക്ക് കൊച്ചി: ഏറെ കാത്തിരുന്ന...

വ്യക്തിത്വ അവകാശ സംരക്ഷണം തേടി മോഹൻലാൽ; ഡൽഹി ഹൈക്കോടതിയെ സമീപിച്ചു

വ്യക്തിത്വ അവകാശ സംരക്ഷണം തേടി മോഹൻലാൽ; ഡൽഹി ഹൈക്കോടതിയെ സമീപിച്ചു ഡൽഹി: സ്വന്തം...

ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ഈ തിരഞ്ഞെടുപ്പിൽ ആര് ചിരിക്കും? കേരളം ആർക്കൊപ്പം നിൽക്കും?

ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ഈ തിരഞ്ഞെടുപ്പിൽ ആര് ചിരിക്കും? കേരളം ആർക്കൊപ്പം...

‘എനിക്ക് 30, അവന് 23’; പ്രായ വ്യത്യാസം മറികടന്ന് വിവാഹം, വിമർശകർക്കുള്ള മറുപടിയായി ജീവിതം

‘എനിക്ക് 30, അവന് 23’; പ്രായ വ്യത്യാസം മറികടന്ന് വിവാഹം, വിമർശകർക്കുള്ള...

Related Articles

Popular Categories

spot_imgspot_img