News4media TOP NEWS
വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു; ഇരുവരുടെയും മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ദളിത് യുവതിയ്ക്ക് നേരെ പീഡന ശ്രമം, പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിയും; ജിജോ തില്ലങ്കേരി അറസ്റ്റില്‍ മിക്സ്ചർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും; അഞ്ചു വയസ്സുകാരൻ മരിച്ചു ടിക്കറ്റെടുക്കാൻ കയ്യിൽ പണമില്ല, ട്രെയിനിന് അടിയിൽ കയറിയിരുന്ന് യുവാവ് സഞ്ചരിച്ചത് 250 കിലോമീറ്റർ! ; ഒടുവിൽ പിടിവീണു, വീഡിയോ

കാട്ടുകള്ളന്മാരായ KSEB; സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലെ, കെഎസ്ഇബി കട്ടോണ്ട് പോകും; കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ

കാട്ടുകള്ളന്മാരായ KSEB; സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലെ, കെഎസ്ഇബി കട്ടോണ്ട് പോകും; കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ
May 9, 2024

തിരുവനന്തപുരം:  കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.  സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കരുതെന്നും കെഎസ്ഇബി കട്ടോണ്ട് പോകുമെന്നുമാണ് ആക്ഷേപം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം. കറന്റ് ബില്ലിന്റെ ചിത്രമടക്കമിട്ടാണ് കുറിപ്പ്.വീട്ടിൽ നിലവിൽ സോളാർ ഉപയോ​ഗിക്കുന്നുണ്ടെന്നും ഓൺ ​ഗ്രിഡാക്കി ഉപയോ​ഗിച്ചതോടെ സോളാർ വെയ്ക്കും മുൻപുള്ള ബില്ലാണ് വന്നതെന്നും അവർ പറയുന്നു.

കുറിപ്പ്

വീട്ടിൽ സോളാർ വെക്കുമ്പോൾ ON GRID ആക്കല്ലേ.. KSEB കട്ടോണ്ട് പോകും!

രണ്ടു വർഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ്‌ ബില്ല് കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം on grid ആയി ചെയ്തു. പിന്നീട് bill മാസം തോറുമായെങ്കിലും പഴയ ₹20,000 ന് പകരം 700, 800 ആയപ്പോൾ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill ₹10,030.!?!?!

അതായത് solar വെക്കുന്നതിനു മുൻപത്തെക്കാൾ കൂടുതൽ! വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാൽ ഒന്നും മനസ്സിലാവില്ല. എന്തെക്കെയോ മെഷീൻ വെച്ച് എന്തെക്കെയോ കണക്കുകൾ. മുൻപൊരു പരാതി നൽകിയിരുന്നു. അപ്പോൾ കുറെ technical പദങ്ങൾ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല.

പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി.

മറ്റു സംസ്ഥാനങ്ങളെക്കാൾ ഇരട്ടി യൂണിറ്റിന് ചാർജ് ചെയ്യുന്ന KSEB, മീറ്ററിൽ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്തെ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാൽ നമ്മൾ ഉൽപാദിപ്പിക്കുന്ന സോളാറിനു അവർ തരുന്ന വിലയുടെ പകുതിയിൽ താഴെ!

എന്റെ 5 KW സോളാർ മാസം 500 മുതൽ 600 unit വരെ KSEB ക്ക് കൊടുക്കുന്നു. എന്നാലത് 200, 300 unit ആയി മാത്രമേ അവർ കണക്കാക്കൂ.. അവർക്കതിന്റെ വില അത്രയല്ലേ ഉള്ളൂ?

അനധികൃത പവർ കട്ട്‌ സമയത്തും, ലൈൻ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂർ കറന്റ്‌ ഇല്ലാത്ത സമയവും നമ്മൾ സോളാറിലൂടെ കറന്റ്‌ ഉണ്ടാക്കി അവർക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും.

അത് കൊണ്ട്, സോളാർ വെക്കുമ്പോൾ ബാറ്ററി വാങ്ങി off grid വെക്കുന്നതാണ് നല്ലത്. അതാവുമ്പോൾ നമ്മുടെ കറന്റ്‌ നമുക്ക് തന്നെ കിട്ടുമല്ലോ!

ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങൾക്കെങ്കിലും ഗുണമുണ്ടാവട്ടെ!

കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല!

കഴിഞ്ഞ മാസത്തെ bill താഴെയുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായാൽ പറയണേ?

 

മലയാളികളുടെ കൂട്ടപ്രാർഥന ഫലം കണ്ടു; മഴ പ്രത്യക്ഷപ്പെട്ടു; ഇനി കനത്ത ചൂടിൽ ഇരുട്ടത്ത് കിടന്ന് ആവിക്കണ്ട; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി 

Related Articles
News4media
  • Kerala
  • News
  • Top News

വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു; ഇരുവരുടെയും മരണം ആശുപത്രിയിൽ ചിക...

News4media
  • Kerala
  • News
  • Top News

ദളിത് യുവതിയ്ക്ക് നേരെ പീഡന ശ്രമം, പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിയും; ജിജോ തില്ലങ്കേരി അ...

News4media
  • Kerala
  • News
  • Top News

മിക്സ്ചർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും; അഞ്ചു വയസ്സുകാരൻ മരിച്ചു

News4media
  • Featured News
  • Kerala
  • News
  • News4 Special

പൊതുവേ ചിരിക്കാൻ മടിയുള്ള ഡോ. മൻമോഹൻ സിംഗിനെ കുടുകുടാ ചിരിപ്പിച്ച കേരളത്തിന്റെ നിവേദനം; നൽകിയത് അന്ന...

News4media
  • Featured News
  • India
  • News

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

News4media
  • Featured News
  • Kerala
  • News

മാധുര്യമൂറുന്ന ഭാഷയിൽ തലമുറകളെ മലയാളത്തോട് അങ്ങേയറ്റം ഹൃദ്യമായി വിളക്കിച്ചേർത്ത എം.ടിക്ക് വിട; സംസ്...

News4media
  • Kerala
  • News
  • Top News

ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ സാക്ഷ്യപത്രം മാത്രം മതി; കെഎസ്ഇബി അറിയിപ്പ് ഇങ്ങനെ

News4media
  • Kerala
  • News

സന്തോഷവാര്‍ത്ത! സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കില്‍ പലിശ ലഭിക്കും; ഇത്തവണ വൈദ്യുതി ബില്‍ കു...

News4media
  • Kerala
  • News
  • Top News

കുടിശ്ശിക 1000 രൂപ; വാട്ടർ അതോറിറ്റിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital