web analytics

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൊമ്പനാനയുടെ ജഡം

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൊമ്പനാനയുടെ ജഡം

മലപ്പുറം: അമരമ്പലം ടി.കെ കോളനി പ്രദേശത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി. കാളികാവ് റേഞ്ച്, കരുവാരക്കുണ്ട് വന സ്റ്റേഷന്‍ പരിധിയിലെ പൂത്തോട്ടക്കടവിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഏകദേശം 40 വയസുള്ള ആനയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ഏകദേശം ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്.

വനം വകുപ്പ് ഉദ്യോഗസ്ഥരായ കാളികാവ് റേഞ്ച് ഓഫിസർ പി. രാജീവ്, കരുവാരക്കുണ്ട് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എസ്. നുജും എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു.

നിലമ്പൂർ ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. എസ്. ശ്യാം, സീനിയർ വെറ്റിനറി സർജൻ ഡോ. നൗഷാദലി എന്നിവർ പോസ്റ്റ് മോർട്ടം നടത്തി.

അടുത്തിടെയുണ്ടായ കാട്ടാനകളുടെ ഏറ്റുമുട്ടലിൽ കാലിടറി വീണതിലൂടെ ഉണ്ടായ പരുക്കാണ് ആനയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

വനംവകുപ്പ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് സ്റ്റാഫും സ്ഥലത്ത് എത്തി നടപടികൾ പൂർത്തിയാക്കി. കാട്ടാന പീഡനം മൂലം പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

പകൽ സമയങ്ങളിലും കാട്ടാനകൾ കൃഷിയിടങ്ങളിൽ ഇറങ്ങി നടക്കുന്നതിനെ തുടർന്ന് വിളകൾ നശിക്കുകയും, കർഷകർ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയും നിലവിലുണ്ട്.

കാളികാവ് റേഞ്ച്, കരുവാരക്കുണ്ട് സ്റ്റേഷന്‍ പരിധിയില്‍ അമരമ്പലം ടി.കെ കോളനി ഭാഗത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി.

പൂത്തോട്ടക്കടവില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ജഡം കണ്ടെത്തിയത്. ഏകദേശം 40 വയസ്സ് പ്രായമുള്ള ആന യുടെ ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.

വനംവകുപ്പ് ഉദ്യോഗസ്ഥരായ കാളികാവ് റേഞ്ച് ഓ ഫിസര്‍ പി. രാജീവ്, കരുവാരക്കുണ്ട് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എസ്. നുജും എന്നിവര്‍ സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

നിലമ്പൂര്‍ ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. എസ്. ശ്യാം, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. നൗഷാദലി എന്നിവര്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. വനത്തിനകത്ത് കാട്ടാനകള്‍ തമ്മില്‍ കുത്തുകൂടിയപ്പോള്‍ കാല്‍ തെന്നി വീണ ആഘാതമാകാം കാട്ടാന ചരിയാന്‍ ഇടയാക്കിയത്.

കരുവാരക്കുണ്ട് വനം വകുപ്പ് ജീവനക്കാരായ സെക്ഷന്‍ ഫോറസ്റ്റ് ഒഫിസര്‍ ഇ.പി. ദിലീപ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ വി. എസ്. ഷനീഷ്, ബി. ശ്രീനാഥ്, എ. പി. സജീഷ്, ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ബി.എഫ്.ഒമാരായ. കെ. മനോജ് കുമാര്‍, സി. ജ്യോ തിഷ്, ഇ.എസ്. ബിനീഷ് എന്നിവ ര്‍ സംബന്ധിച്ചു.

എന്നാല്‍ കാട്ടാന ശല്യത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍. പകല്‍ സമയങ്ങളില്‍ പോലും കൃഷിയിടങ്ങളിലൂടെ ഇറങ്ങി നടക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് ഇവിടെയുള്ളത്.

കൃഷിവിളകള്‍ കാട്ടാന കൂട്ടം വ്യാപകമായി നശിപ്പിക്കുന്നതോടെ കര്‍ഷകര്‍ കൃഷികള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. കാട്ടാനയെ ഭയന്ന് നിരവധി കൃഷിയിടങ്ങളാണ് ഇവിടെ തരിശായി കിടക്കുന്നത്.

English Summary

A carcass of a wild elephant was found in Amaramblam TK Colony under the Karuvarakundu Forest Range in Malappuram. The approximately 40-year-old elephant is believed to have died after slipping and falling during a fight with another elephant. Forest officials and veterinary experts conducted the post-mortem. Locals complain of frequent wild elephant attacks in the area, leading to crop damage and abandonment of farmland.

Malappuram, Wild Elephant, Forest Department, Crop Damage, Human-Animal Conflict, Kerala News, Postmortem, Wildlife

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന്

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന് ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലുമായി പല...

ഇഎംഐ കുറയുമോ

ഇഎംഐ കുറയുമോ ന്യൂഡൽഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന...

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ കൊച്ചി∙...

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ തിരുവനന്തപുരം∙ ഇടുക്കി ഡാമിലെ...

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം...

Related Articles

Popular Categories

spot_imgspot_img