അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോയ കാറിന് നേരേ കാട്ടാന ആക്രമണം. ആന കുത്തിവലിച്ച വണ്ടിയില്‍നിന്ന് തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ആന വാഹനത്തില്‍ കുത്തി വലിച്ചതോടെ യാത്രക്കാര്‍ ഇറങ്ങിയോടിയതാണ് രക്ഷയായത്. Wild elephant attacks shooting team’s car in Athirappilly
രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേരാ ണ് കാറിലുണ്ടായിരുന്നത്. കണ്ണന്‍കുഴി സ്വദേശി അമീറിന്റെ ടവേര കാറിന് നേരെ മുറിവാലന്‍ കൊമ്പനാണ് ആക്രമണം നടത്തിയത്. ഇന്ന് രാവിലെ ആറേകാലോടെയാണ് സംഭവം.