പാലക്കാട്: കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. പാലക്കാട് മുണ്ടൂരിലാണ് സംഭവം. കയറംക്കോട് സ്വദേശി അലൻ (25) ആണ് മരിച്ചത്. ആക്രമണത്തിൽ മാതാവ് വിജിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരും വൈകീട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. കണ്ണാടൻചോലയ്ക്ക് സമീപത്തു വെച്ച് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
ഇരുവരുടെയും പിന്നിലൂടെ എത്തിയാണ് ആന ആക്രമിച്ചത്. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. ആഴത്തിലുള്ള മുറിവായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അലന്റെ മരണം സംഭവിച്ചിരുന്നു.
വിജിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥിരം കാട്ടാനകൾ ഇറങ്ങാറുള്ള മേഖലയാണിത്. ഒറ്റായാനാണ് അലനെയും അമ്മയെയും ആക്രമിച്ചതെന്നാണ് വിവരം. അലന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.