കാട്ടുപന്നിയുടെ ആക്രമണം; അമ്മയ്ക്കും മകനും പരിക്ക്

തൃശ്ശൂര്‍: തൃശൂരിൽ കാട്ടുപന്നിയുടെ ആക്രമണം. ബൈക്കില്‍ യാത്ര ചെയ്ത അമ്മയ്ക്കും മകനും പരിക്കേറ്റു. മുണ്ടത്തിക്കോട് സെന്ററില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം. ബൈക്ക് യാത്രികരായ തിരൂര്‍ കടവത്ത് സുമ (46) മകന്‍ സായൂജ് (21) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരെ പരിക്കുകളോടെ തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘർഷം തടയാനെത്തിയ ഗ്രേഡ് എസ്‌ഐയെ വെട്ടി; കസ്റ്റഡിയിലെടുത്ത പ്രതിക്കും വെട്ടേറ്റു

പാലക്കാട്: പാലക്കാട് സംഘർഷം തടയാനെത്തിയ ഗ്രേഡ് എസ്‌ഐ ഉൾപ്പടെ രണ്ടുപേർക്ക് വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിലാണ് സംഭവം നടന്നത്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും, പൊലീസ് കസ്റ്റഡിയിലെടുത്ത അക്ബർ എന്നയാൾക്കുമാണ് വെട്ടേറ്റത്.

മറ്റൊരു സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോഴാണ് അക്രമം നടന്നത്. ഇന്ന് പുലർച്ച പന്ത്രണ്ടരയോടെയായിരുന്നു സംഭവം. എസ്.ഐ രാജ് നാരായണനെയും അക്ബറിനെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

അക്ബറും സുഹൃത്തുക്കളായ ചിലരും തമ്മിലായിരുന്നു ആദ്യഘട്ടത്തിൽ സംഘർഷം നടന്നത്. വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ പോലീസ് അക്ബറുമായി സ്റ്റേഷനിലേക്ക് പോവുന്നതിനിടയിലാണ് എതിർ വിഭാഗം പോലീസിനേയും ആക്രമിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും...

ഭൂപതിവ് ചട്ടഭേദഗതിയിൽ ആരോപണ പ്രത്യാക്രമണങ്ങൾ…..ഇടുക്കി വീണ്ടും കത്തുന്നോ…?

ഭൂപതിവ് ചട്ടഭേദഗതിയിൽ ആരോപണ പ്രത്യാക്രമണങ്ങൾ…..ഇടുക്കി വീണ്ടും കത്തുന്നോ…? ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകളെ...

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും കോട്ടയം: സംസ്ഥാനത്ത് പാലിന്...

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി തിരുവല്ല: എ.ഐ.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനം...

ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ

ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ ബെംഗളൂരു: ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു...

അന്ന് താഴ്ച്ചയിൽ നാലു ജീവൻ…ഇന്ന് തലനാരിഴക്ക്…! ദേശീയപാതയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽനിന്നും രക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രം

അന്ന് താഴ്ച്ചയിൽ നാലു ജീവൻ…ഇന്ന് തലനാരിഴക്ക്…! ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം കെഎസ്ആർടിസി...

Related Articles

Popular Categories

spot_imgspot_img