കാട്ടുപന്നിയുടെ ആക്രമണം; ആറു വയസ്സുകാരിക്ക് പരിക്ക്

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് പരിക്കേറ്റു. പാലക്കാട് ഉഴുന്നുപറമ്പിൽ വെച്ചായിരുന്നു ആക്രമണം. തച്ചമ്പാറ മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സന്തോഷിൻ്റെയും ബിൻസിയുടെയും മകൾ പ്രാർത്ഥന (6) യ്ക്കാണ് പരിക്കേറ്റത്.

രാവിലെ 8:30ന് ആണ് സംഭവം. മൂത്ത കുട്ടിയായ കീർത്തനയെ സ്കൂൾ ബസിലേക്ക് കയറ്റി ബിൻസിയും പ്രാർത്ഥനയും തിരികെ വീട്ടിലെക്ക് തിരികെ വരുന്നതിനിടെ പന്നി ഇവരെ ഇടിച്ചിടുകയായിരുന്നു. തുടർന്ന് ബിൻസിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് തെറിച്ചു വീണു.

പിന്നാലെ കുട്ടിയെ പന്നി ആക്രമിക്കുകയായിരുന്നു. പ്രദേശവാസികൾ ചേർന്നാണ് കുഞ്ഞിനെയും ബിൻസിയെയും തച്ചമ്പാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ഇടത്തെ കാലിൽ രണ്ട് ഇടങ്ങളിലായും തലയിലും മുറിവേറ്റിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img