കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. കോഴിച്ചാൽ സ്വദേശി ജീസ് ജോസിനാണ് പരിക്കേറ്റത്. ഇയാൾ സ്കൂട്ടറിൽ സഞ്ചരിക്കവെയായിരുന്നു കാട്ടുപന്നി ആക്രമണമുണ്ടായത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. രാജഗിരിയിൽ നിന്നും കോഴിച്ചാലിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ ജീസിനെ ഉടൻ തന്നെ പുളിങ്ങോത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉയർന്ന താപനിലയിൽ ഉരുകി കേരളം! കോഴിക്കോട് കർഷകന് സൂര്യാഘാതമേറ്റു
കോഴിക്കോട്: കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാംകുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തിൽ പോയി വരുമ്പോഴായിരുന്നു സംഭവം. ഇയാളുടെ കഴുത്തിലാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ ഉടൻ തന്നെ സുരേഷ് മുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.









