കൊച്ചി: ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. ആക്രമണത്തിൽ ഭർത്താവിന്റെ സ്വകാര്യഭാഗത്ത് അടക്കം ഗുരുതരമായി പൊള്ളലേറ്റു.
മാര്‍ച്ച് 19-നാണ് ആക്രമണം നടന്നത്. ഭര്‍ത്താവിന്റെ മുന്‍കാമുകിയുമൊത്തുള്ള ചിത്രം ഫോണില്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിൽ പ്രകോപിതയായ ഭാര്യ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. സാരമായി പൊളളലേറ്റ ഭർത്താവ് ചികിത്സയിൽ തുടരുകയാണ്.
രാവിലെ ഏഴരമണിയോട് കൂടി കിടപ്പുമുറിയിലെ കട്ടിലില്‍ വിശ്രമിക്കുകയായിരുന്ന ഭര്‍ത്താവിന്റെ ദേഹത്തേക്ക് തിളച്ചവെള്ളവും എണ്ണയും ചേര്‍ന്ന മിശ്രിതം ഭാര്യ ഒഴിക്കുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തില്‍ ഭര്‍ത്താവിന്റെ രണ്ട് കൈകളിലും, നെഞ്ച്, തുടയുടെ ഇരുവശങ്ങള്‍, മൂത്രാശയം എന്നിവിടങ്ങളിലും ആണ് ഗുരുതരമായി പൊള്ളലേറ്റത്.
ആക്രമണത്തെ തുടർന്ന് ഭർത്താവിന്റെ പരാതിയിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്പി ഓഫീസിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് യുവതിക്കെതിരെ നടപടിയെടുത്തത്.