ഓണ്‍ലൈന്‍ പേമെന്‍റ് പരാജയപ്പെട്ടു, ഗർഭനിരോധന ഗുളിക വാങ്ങിയത് ഭാര്യയറിഞ്ഞു, ഫാർമസിക്കെതിരെ യുവാവ് നടത്തിയ പ്രതികാരം…!
ഗർഭനിരോധന ഗുളിക വാങ്ങാൻ ഫാർമസിയിൽ നടത്തിയ ഓൺലൈൻ പേയ്മെന്റ് പരാജയപ്പെട്ടതിന് പിന്നാലെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഭാര്യയറിഞ്ഞു. അതോടെ രണ്ട് കുടുംബം തകർന്നു.
ചൈനയിലാണ് സംഭവം. ഗർഭനിരോധന ഗുളിക വാങ്ങാൻ പോയപ്പോൾ യുവാവിന്റെ ഓൺലൈൻ പേയ്മെന്റ് പരാജയപ്പെട്ടതോടെ ഇക്കാര്യം ഭാര്യ അറിഞ്ഞതാണു പ്രശ്നമായത്.
സംഭവം ഇങ്ങനെ:
ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ യാങ്ജിയാങ്ങിലുള്ള ഒരു ഫാർമസി സന്ദർശിച്ച യുവാവ് തന്റെ മൊബൈൽ പേയ്‌മെന്റ് കോഡ് ഉപയോഗിച്ച് ഗർഭനിരോധന ഗുളികകൾക്കായി 15.8 യുവാൻ (ഏകദേശം 200 രൂപ) നൽകാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
എന്നാൽ, മൊബൈലിൽ ഓൺലൈൻ പേയ്മെന്റ് നടത്താൻ ശ്രമിച്ചത് പരാജയപ്പെട്ടു. സിസ്റ്റം എറർ കാരണമാണ് പണമടക്കാൻ സാധിക്കാതെ പോയത്.
തുടർന്ന്, ഫാർമസി ജീവനക്കാർ പണം തിരികെ ലഭിക്കുന്നതിനായി അദ്ദേഹത്തിന്റെ അംഗത്വ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറിലേക്ക് വിളിച്ചു.ഇവിടെനിന്നാണ് ട്വിസ്റ്റ് തുടങ്ങുന്നത്.
ഫാർമസിയിൽ നിന്നും എന്താണ് വാങ്ങിയത് എന്ന് ഭാര്യ അന്വേഷി ച്ചതോടെ പണി പാളി. ഗർഭനിരോധന ഗുളികകളാണ് വാങ്ങിയത് എന്ന് സ്റ്റാഫ് അംഗം സ്ഥിരീകരിച്ചടെ ഭർത്താവിന്റെ അടുപ്പത്തെ കുറിച്ച് ഭാര്യയറിഞ്ഞു.
ഇത് വലിയ പ്രശ്നങ്ങളുണ്ടാക്കി. പിന്നാലെ ഫാർമസി രണ്ട് കുടുംബം നശിപ്പിച്ചു എന്ന് ആരോപിച്ച് മരുന്നിന്റെ രസീതും പിൻഗാങ് പൊലീസ് സ്റ്റേഷൻ ഓഗസ്റ്റ് 12 -ന് നൽകിയ പൊലീസ് റിപ്പോർട്ടും യുവാവ് പങ്കുവച്ചിട്ടുണ്ട്.
എന്നാൽ, ഫോൺ കോൾ നിയമാനുസൃതമാണെന്നും വിവരങ്ങൾ ചോർത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അതിനാൽ തന്റെ അവകാശങ്ങളുടെ ലംഘനം തെളിയിക്കുന്നത് യുവാവിന് ബുദ്ധിമുട്ടായിരിക്കുമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഒരേയൊരു യാത്രക്കാരിക്ക് വേണ്ടി സർവീസ് നടത്തി ട്രെയിൻ, അവളുടെ പഠനം തീരുംവരെ അടച്ച് പൂട്ടാത്ത റെയിൽവേ സ്റ്റേഷൻ…! അത്യപൂർവ്വ സംഭവം…!
ഒരേയൊരാൾക്കുവേണ്ടി ഒരു ട്രെയിൻ സർവീസ് നടത്തുക, അവളുടെ പഠനം പൂർത്തിയാകുന്നതുവരെ ആ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാതെ നിലനിർത്തുക. അത്തരമൊരു സംഭവം ആണിപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
ജപ്പാനിലെ ഒരു വിദൂര ഗ്രാമത്തിലെ ചെറിയൊരു റെയിൽവേ സ്റ്റേഷൻ ആണ് ഇത്തരത്തിൽ ജനപ്രിയമായി മാറിയിരിക്കുന്നത്.
ഇപ്പോൾ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ജപ്പാനിലെ ഹൊക്കൈഡോ ദ്വീപിലെ ക്യൂ-ഷിരാതകി സ്റ്റേഷന്‍റെ കഥ എല്ലാവർക്കും പ്രിയപ്പെട്ടതാണ്.
സ്കൂൾ യാത്രയ്ക്കായി ട്രെയിനിനെ ആശ്രയിച്ചിരുന്ന കാന ഹരാദ എന്ന വിദ്യാർത്ഥിനിക്ക് വേണ്ടിയായിരുന്നു റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ തീരുമാനം വൈകിപ്പിച്ചത്.
സംഭവം ഇങ്ങനെ:
യാത്രക്കാർ ഇല്ലാത്തതിനെ തുടർന്ന് ഈ റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടാനും ട്രെയിൻ സർവീസ് നിർത്താനും അധികൃതർ തീരുമാനിച്ചു. അപ്പോഴാണ് റെയിൽവേ ഒരു കാര്യം അധികൃതരുടെ ശ്രദ്ധയിൽപെട്ടത്.
ട്രെയിനിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു യാത്രക്കാരിയുണ്ട്, റെയിൽവേ സ്റ്റേഷൻ അടച്ച് പൂട്ടുകയും ട്രെയിൻ സർവീസ് അവസാനിപ്പിക്കുകയും ചെയ്താൽ ഹൈസ്കൂൾ വിദ്യാർത്ഥിയായ ആ യാത്രക്കാരി എന്ത് ചെയ്യുമെന്ന ചോദ്യം ഉയർന്നു.
വിദ്യാഭ്യാസം സർവ്വധനാൽ പ്രധാനമെന്ന് കരുതിയ റെയിൽവേ അധികൃതർ ഒരു തീരുമാനത്തിലെത്തി. അവളുടെ പഠനം കഴിയുന്നതുവരെ ട്രെയിൻ സർവീസ് തുടരുക എന്നതായിരുന്നു ആ തീരുമാനം.
അങ്ങനെ ഹൈസ്കൂൾ വിദ്യാർത്ഥിയായ അവളുടെ ബിരുദ പഠനം കഴിയുന്നതുവരെ ആ കൊച്ചു റെയിൽവേ സ്റ്റേഷനും ട്രെയിൻ സർവീസും അവിടെത്തന്നെ തുടർന്നു.