ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ വീഡിയോ കാണുന്ന തരത്തിൽ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ‘ജീ പേ’ പോസ്റ്ററുകള്‍. ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ വിവിധ അഴിമതി ആരോപണങ്ങളുള്ള വീഡിയോയിലേക്കാണ് എത്തുന്നത്. വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളിലും തിരഞ്ഞെടുപ്പ് ബോണ്ടിലും സി.എ.ജി. റിപ്പോര്‍ട്ടുകളിലും തിരിമറിയും അഴിമതിയും ആരോപിക്കുന്നതാണ് വീഡിയോ. പ്രധാനമന്ത്രിയുടെ ചിത്രമുള്ള ക്യൂ.ആര്‍. കോര്‍ഡ് അടങ്ങിയ പോസ്റ്ററുകളില്‍ ‘സ്‌കാന്‍ ചെയ്താല്‍ സ്‌കാം കാണാം’ (സ്‌കാന്‍ ചെയ്താല്‍ അഴിമതി കാണാം) എന്നും എഴുതിയിട്ടുണ്ട്. ബി.ജെ.പിയെ തള്ളാനും ഇന്ത്യ സഖ്യത്തിന് പിന്തുണ നൽകാനും വീഡിയോയില്‍ ആഹ്വനം ചെയ്യുന്നുണ്ട്. ജീ പേ’ പോസ്റ്ററുകള്‍ക്കു പിന്നിൽ ഡി.എം.കെ. പ്രവര്‍ത്തകരാണ് എന്ന് ആരോപണമുണ്ട്.
![gpay poster](https://news4media.in/wp-content/uploads/2024/04/gpay-poster.jpg)