വോട്ടെടുപ്പിനിടയിലും വ്യാപക സംഘര്‍ഷം

കൊല്‍ക്കത്ത: വോട്ടെടുപ്പിനിടയിലും പശ്ചിമ ബംഗാളില്‍ വ്യാപക സംഘര്‍ഷം തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണങ്ങള്‍ക്കിടയിലും രാവിലെ 6 മണി മുതല്‍ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. അതിനിടെ അക്രമസംഭവങ്ങളെത്തുടര്‍ന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇമെയില്‍ വഴി ഹര്‍ജി ലഭിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ 9 മണിവരെ 10.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

52 കാരനായ തൃണമൂല്‍ പ്രവര്‍ത്തകന്‍ സതേഷുദ്ദീന്‍ ഷെയിഖിന്റെ മൃതദേഹം മുര്‍ഷിദാബാദിലെ ഖാര്‍ഗ്രയില്‍ കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.

സാംസര്‍ഗഞ്ചിലെ ലസ്‌കര്‍പൂരിലെ ബൂത്തുകള്‍ക്ക് സമീപം ബോംബാക്രമണം റിപ്പോര്‍ട്ട് ചെയ്തു. നബദ്വിപ്പിലെ മഹിസുരയില്‍ ബിജെപി ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റു. നാദിയ ജില്ലയിലെ ചപ്രയില്‍ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തകരെ ആക്രമിച്ചെന്നും ഇതാണ് മരണത്തില്‍ കലാശിച്ചതെന്നും ടിഎംസി ആരോപിച്ചു.

പോളിംഗ് ബൂത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ബിജെപി പോളിംഗ് ഏജന്റ് മദ്ഹബ് ബിശ്വാസിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞെന്നും മര്‍ദ്ദനത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടെന്നും ബിജെപി ആരോപിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം നിഷേധിച്ചു.

ഈസ്റ്റ് ബര്‍ദ്വാന്‍ ജില്ലയില്‍ ഇന്നലെ വൈകിട്ട് സിപിഐഎം-ടിഎംസി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ സിപിഐഎം പ്രവര്‍ത്തകന്‍ റജിബുള്‍ ഹഖ് ഇന്ന് രാവിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗര്‍ പ്രദേശത്ത് ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു.

 

spot_imgspot_img
spot_imgspot_img

Latest news

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

Other news

കള്ളക്കടല്‍ പ്രതിഭാസം; 4 ജില്ലകളിൽ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസം, വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം,...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

സോഡാകുപ്പികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; യുവാവിന്റെ ശരീരത്തിൽ 48 തുന്നലുകൾ

ഓ​ച്ചി​റ: യു​വാ​വി​നെ സോ​ഡാകു​പ്പി ഉ​പ​യോ​ഗി​ച്ച് കു​ത്തി ​പരിക്കേൽപ്പിച്ചയാളെ പൊ​ലീ​സ് പി​ടി​കൂ​ടി. ഓ​ച്ചി​റ...

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട

കോഴിക്കോട്: കുന്ദമംഗലത്തെ സ്വകാര്യ ലോഡ്ജ് മുറിയിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി...

മന്ത്രജപങ്ങൾ ഉരുവിട്ട് ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി

ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ്‌രാജിലെത്തി. ലക്നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ...

Related Articles

Popular Categories

spot_imgspot_img